യു.ഡി.എഫ് ഉപരോധിച്ചു

യു.ഡി.എഫ് ഉപരോധിച്ചു
Share Email

Monday 09 February, 2026
മുഹമ്മ: കുടുംബശ്രീ ഇലക്ഷനുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മെമ്പർ സെക്രട്ടറിയെ യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ ഉപരോധിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ സിന്ധുക്കുട്ടി അംഗമായിട്ടുള്ല യൂണിറ്റിന്റെ പോലും അഫിലിയേഷൻ പുതുക്കി നൽകാതെ മെമ്പർ സെക്രട്ടറി ഇടപെടുന്നതായി പഞ്ചായത്ത് അംഗങ്ങൾ
ചൂണ്ടിക്കാട്ടി. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സിനിമോൾ സുരേഷ്, അംഗങ്ങളായ ജി. ചന്ദ്രബാബു, ബി.നിസാർ, സിന്ധുക്കുട്ടി,കെ.പി.ബിജു,സി.സാബു,റംല ബീവി,എ. എം.അജിത് കുമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Share Email
Top