വീണ്ടും പക്ഷിപ്പനി: കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം

വീണ്ടും പക്ഷിപ്പനി: കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം
Share Email

19 March 2026
ജില്ലയിൽ വീണ്ടും പക്ഷിപ്പനി. മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വീട്ടിൽ വളർത്തിയിരുന്ന കോഴികളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. 23 കോഴികൾ വിവിധ ദിവ സങ്ങളിലായി ചാവുകയായിരുന്നു. തുടർന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചു.
ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ പരിശോധന നടത്തി പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. 16നാണ് ഫലം വന്നത്. മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരി ച്ചതോടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള ള്ള 6,7,8,9,13 എന്നീ വാർഡുകളിൽ കള്ളിംഗ് നടത്തേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടക്കും.
യോഗത്തിനുശേഷം ഇറച്ചിക്ക് നിരോധനം ഏർപ്പെടുത്തേണ്ടിവരുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. പ്രദേശത്ത് 5000ലേറെ പക്ഷികളുണ്ട്. ജില്ലയിൽ ഫെബ്രുവരി തുടക്കത്തിലാണ് ഇതിനു മുമ്പ് പ ക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒന്നരമാസത്തോളമായി ജില്ലയിൽ കേസുകൾ ഇല്ലെങ്കിലും അടുത്തിടെ കണ്ണൂരിൽ കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി യതിനെത്തുടർന്ന് പരിശോധനയ്ക്കായി ഭോപാലിലെ ലാബിലേക്ക് അയച്ചിട്ടുമുണ്ട്.

Share Email
Top