വൃക്കരോഗികൾക്ക് ആശ്വാസമേകാൻ ഓസാനം സൗജന്യ ഡയാലിസിസ് യൂണിറ്റ്

വൃക്കരോഗികൾക്ക് ആശ്വാസമേകാൻ ഓസാനം സൗജന്യ ഡയാലിസിസ് യൂണിറ്റ്
Share Email

ആലപ്പുഴ • സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വൃക്കരോഗികൾ ക്കു സൗജന്യ ഡയാലിസിസ് നൽകാൻ ആലപ്പുഴ രൂപതയിലെ സൊസൈറ്റി ഓഫ് സെന്റ് വിൻ സന്റ് ഡി പോൾ സെൻട്രൽ കൗൺസിൽ ഡയാലിസിസ് യൂ ണിറ്റ് തുടങ്ങി. സൊസൈറ്റിയുടെ വജ്ര ജൂബിലി സ്മാരകമായി ഓസാനം സൗജന്യ ഡയാലിസി സ് യൂണിറ്റ് എന്നാണ് പദ്ധതിയു ടെ പേര്.

ചേർത്തല സേക്രഡ് ഹാർട്ട് ഗ്രീൻ ഗാർഡൻസ് ആശുപ്രതി യിൽ ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു. സമയവും സമ്പത്തും മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്ന വിൻസൻഷ്യൻ ആദർശം മുൻനിർത്തി രൂപതയിലെ വിൻസ ന്റ് ഡി പോൾ പ്രവർത്തകരിൽ നിന്നു പണം സ്വരൂപിച്ചാണ് ഡയാലിസിസ് മെഷീൻ വാങ്ങിയ ത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾ സൗ ജന്യ ഡയാലിസിസിനു വേണ്ടി സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഇടവകകളി ലെ പ്രവർത്തകരുമായി ബന്ധ പ്പെടണം. മെഷീൻ ആശീർവാദവക്കരോഗം തടയാൻ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനവും രൂപത വികാരി ജനറൽ മോൺ.ജോയി പുത്തൻവീട്ടിൽ നിർവഹിച്ചു. പ്രസിഡന്റ് അഗ സ്റ്റിൻ ഈരേശേരി അധ്യക്ഷത വഹിച്ചു.
അസീസി സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കോൺഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ ഇസ ബെൽ ഫ്രാൻസിസ്, ആശുപ്രതി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ നവ്യ ഫ്രാൻസിസ്, നെഫ്രോളജി സ്റ്റ് ഡോ. ഹരികൃഷ്ണൻ, ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കൽ, അൽ മായ കമ്മിഷൻ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, സെമിനാരി റെക്ടർ ഫാ. മൺ കുരിശിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Share Email
Top