14 വർഷത്തിൽ ഏറെയായി കാനഡയിൽ താമസിക്കുന്ന അഭിലാഷിന് സ്വന്തം നാടിന്റെ വികസനത്തെക്കുറിച്ച് പറയാനുള്ളത്
മുഹമ്മയിലെ എന്റെ പ്രീയപ്പെട്ട നാട്ടുകാരോട് എനിക്ക് ചില നിർദേശങ്ങൾ മുന്നോട്ടു വാക്കാനുണ്ട് , ദയവായി നിങ്ങൾ ഇത് വായിച്ചു നിങ്ങളുടെ നിർദേശങ്ങൾ മുന്നോട്ടു വെക്കണം !
പാതിരാ മണൽ ദ്വീപിന്റെ വികസനത്തെ കുറിച്ച് ആണ് ഞാൻ ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നതു.

പാതിരാമണൽ ദ്വീപു കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിലെ അനന്ത സാധ്യതകൾ ഉള്ള അനുഗ്രഹീതമായ ഒരു ദ്വീപ് ആണ് . ഇതിനെ വേണ്ട വിധം പ്രയോജന പെടുത്തിയാൽ മുഹമ്മക്കാർക്കും ആലപ്പുഴയിലെ ടുറിസം മേഖലക്കും വലിയ ഒരു നാഴിക കല്ലായി ഇതിനെ മാറ്റാൻ നമുക്ക് സാധിക്കും
ഒരു ലോകോത്തര നിലവാരമുള്ള കുട്ടികൾക്കുള്ള പാർക്കാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത് ! WONDERLA പോലുളള ഒരു ഗ്രുപ്പിനു ഇ ദ്വീപിനെ പാട്ടത്തിനു കൊടുക്കുകയാണ് വേണ്ടത് , ഇത് കൊണ്ട് ഉണ്ടാകുന്ന പ്രയോജനം ഞാൻ കണക്കുകളിലൂടെ പറയാം

ഒന്നാമതായി മുഹമ്മ പഞ്ചായത്തിന് ഏറ്റവും കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ഒരു മാസം ലീസ് ഇനത്തിൽ ലഭിക്കും
ഒരു വര്ഷം 3 കോടിരൂപ ലീസ് വരുമാനം , കൂടാതെ ഓരോ ടിക്കറ്റിലും പഞ്ചായത്തു സെസ് ആയി Rs.25 രൂപ ആവശ്യപ്പെടാം.
ആവറേജ് 4000 ഗസ്റ്റുകളാണു ഇതുപോലുള്ള പാർക്കുകിൽ ഒരു ദിവസം വിസിറ്റ് ചെയ്യപ്പെടുന്നതെന്നു കൂട്ടിയാൽ 4000*25 =100,000, ഒരു ദിവസം ഒരു ലക്ഷം രൂപ അധിക വരുമാനം പഞ്ചത്തിന് ലഭിക്കും , 30 ദിവസം 30 ലക്ഷം രൂപ ,ഒരു വര്ഷം 3 കോടി 60 ലക്ഷം രൂപ അധിക വരുമാനം വേറെ .
ഇത് പ്രത്യക്ഷമായ വരുമാനമാണ് .
പഞ്ചായത്തിന് ലീസ് എടുക്കുന്ന കമ്പനിയോട് മുഹമ്മ പഞ്ചായത്തിലുള്ള 50-100 പേർക്ക് തൊഴിൽ കൊടുക്കണമെന്ന് ആവശ്യപ്പെടാം!
ഇനി GST വരുമാനം നോക്കാം
ഒരു ടിക്കറ്റിന്റെ 18% ആണ് gst അതായത് Rs.1500/- എന്ന ആവറേജ് ടിക്കറ്റ് നിരക്കെടുത്താൽ പോലും 4000*1500=6,000,000*18%=1,080,000
ഒരു ദിവസം Rs.1000000/- പത്തു ലക്ഷം GST ഇനത്തിൽ സർക്കാരിന് ലഭിക്കും!
ഇനി മുഹമ്മയിലെയും ആലപ്പുഴയിലെയും ടൂറിസ്റ്റ് വികസനത്തിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും പാതിരമണൽ ദ്വീപിനു ചുറ്റുമുള്ള എല്ലാ റിസോർട്ടുകൾക്കും ഗസ്റ്റ് കിട്ടുന്നതിലൂടെ റിസോർട്മേഖലക്ക് വളരെ ഉണർവേകും . മുഹമ്മയിലെ കടകൾക്കും ഹോട്ടലുകൾക്കും ഹോംസ്റ്റേയ്ക്കൾക്കും നല്ല വരുമാനം ലഭിക്കും , അനുബന്ധ തൊഴിലുകൾ വർധിക്കും
അങ്ങനെ മുഹമ്മയും പാതിരമണലും കേരളത്തിന്റെ കുട്ടികളുടെ അമ്യൂസ്മെന്റ് ഹബ് ആയി മാറ്റപ്പെടും .

മറ്റൊരു പ്രധാന കാര്യം മുന്നോട്ടു വെക്കുന്നത് പാതിരാമണൽ ദ്വീപിന്റെ പാരിസ്ഥിക പ്രാധാന്യമാണ് , അതുൾക്കൊണ്ടു കൊണ്ട് തന്നെ ഇ പ്രൊജക്റ്റ് നടപ്പാക്കാൻ സാധിക്കും , പ്രകൃതിക്കു അനുയോജ്യമായ കെട്ടിടങ്ങൾ മാത്രമേ ഇവിടെ ആവശ്യമായി വരുന്നുള്ളു , ബഹുനില കെട്ടിടങ്ങളുടെ ആവശ്യമോ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആവശ്യമോ അമ്യൂസ്മെന്റ് പാർക്കിനു ആവശ്യമില്ല , എന്നാൽ വെറും ഒരു പാർക്ക് കൊണ്ട് ഇതിനെ ഒരു ആകർഷികമാക്കി മാറ്റാൻ സാധിക്കില്ല , അതുകൊണ്ടു ലോകോത്തര നിലവാരത്തിൽ തന്നെ ഇത് നിര്മിക്കപ്പെടേണ്ടതുണ്ട് , കുറച്ചൊക്കെ വിട്ടുവീഴ്ചകൾക്ക് എല്ലാവരും തയ്യാറാവണം മുഹമ്മയിലെ , എല്ലാ രാഷ്ട്രീയപാർട്ടികളും , പരിസ്ഥിതിക പ്രവർത്തകരും , സാമൂഹിക പ്രവർത്തകരും ഒന്നിച്ചു ശ്രമിച്ചാലേ ഇത് യാഥാർഥ്യമാക്കാൻ സാധിക്കൂ
നമ്മുടെ കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള നല്ലൊരു അമ്യൂസ്മെന്റ് പാർക്ക് , കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് വർഷത്തിൽ ഒരു വട്ടം ഡിസ്കൗണ്ട് റേറ്റിൽ ഒരു വിസിറ്റ് ഇ പാർക്കിൽ നിര്ബന്ധമാക്കാം , മുഹമ്മക്കാർക്കു ഡിസ്കൗണ്ട് ഏർപ്പാടാക്കാം , അങ്ങനെ ഇ സാധ്യതയെ മാത്രം പ്രയോജനപ്പെടുത്തിയാൽ മുഹമ്മക്കു മറ്റൊരു മുഖമായി , നാഴികക്കല്ലായി കേരളത്തിൽ പാതിരാമണൽ ദ്വീപു അറിയപ്പെടും


