ആലപ്പുഴ ജില്ലയിലെ 9 പൊലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

ആലപ്പുഴ ജില്ലയിലെ 9 പൊലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം
Share Email

ആലപ്പുഴ കുറ്റാന്വേഷണം, ക്രമസമാധാ നം, വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ തുടങ്ങി വിവിധ മേഖലകളിൽ 2024ൽ മികവ് പുലർത്തിയ പൊലീസ് ഉദ്യോഗ സ്ഥർക്ക് നൽകുന്ന, സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരത്തിന് ജില്ലയിലെ എട്ട് ഉദ്യോഗസ്ഥർ അർഹരായി. 2024ലെ കമന്റേഷൻ ഡിസ്ക് പുരസ്കാരത്തിന് ഒരാളും അർഹനായി.
ചേർത്തല എഎസ്പി ആയി രുന്ന കെഎപി- 5 കമാൻഡന്റ് ഹരീഷ് ജയിൻ, പൂച്ചാക്കൽ സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന എൻ ആർ ജോസ്, അരൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ് ഗീതുമോൾ, മണ്ണഞ്ചേരി സുഭദ്ര കൊലക്കേസ് അന്വേഷണത്തിൽ പങ്കാളികളായ മണ്ണഞ്ചേരി മുൻ എസ് ഐ കെ ആർ ബിജു, നോർ ത്ത് സ്റ്റേഷൻ ഗ്രേഡ് സീനിയർ സി പിഒ കെ എസ് ഷൈജു, സൗത്ത് സ്റ്റേഷൻ സിപിഒ ആർ ശ്യാം, തീര ദേശ മേഖലയിലെ മികച്ച പ്രവർ ത്തനത്തിന് അർത്തുങ്കൽ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീ സ് ഓഫീസർ വി എച്ച് അൻസാർ, ഹരിപ്പാട് സ്റ്റേഷനിലെ സിപിഒ നി ഷാദ് മോൻ, വയനാട് മുണ്ടക്ക ചൂരൽമല ദുരന്ത സമയത്ത് രക്ഷാ പ്രവർത്തനത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ കമന്റേ ഷൻ ഡിസ്ക് പുരസ്കാരത്തിന് അർ ഹനായ ആലപ്പുഴ ഡിഎച്ച് വി ലെ ഗ്രേഡ് സീനിയർ സിപിഒ വി എസ് വിപിൻ എന്നിവർക്കാണ് ബഹുമതി.

ബാഡ്ജ് ഓഫ് ഓണർ പുരസ്കാരത്തിന് അർഹരായ ഹരീഷ് ജെയിൻ, എൻ ആർ ജോസ്, എസ് ഗീതുമോൾ, കെ ആർ ബിജു, കെ എസ് ഷൈജു, ആർ ശ്വാം, വി എച്ച്-അൻസാർ, നിഷാദ് മോൻ, വി എസ് വിപിൻ

Share Email
Top