അമ്മത്തൊട്ടിലിൽ ‘നീൽ

അമ്മത്തൊട്ടിലിൽ ‘നീൽ
Share Email

ആലപ്പുഴ ശിശുക്ഷേമസമിതിയുടെ ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. സ്ത്രീ കളുടെയും കുട്ടികളുടെയും ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ബുധനാഴ്ച പുലർച്ചെയാണ് ഏഴ് ദിവസം പ്രായവും 2. 640 കി.ഗ്രാം ഭാരവുമുള്ള ആൺകുഞ്ഞിനെ ലഭിച്ചത്. ആലപ്പുഴ യുടെ കായലും കടലും പോ ലെ ശാന്തതയും പ്രതീക്ഷയും കൊണ്ടുവന്ന കുരുന്നിന് “നീൽ “എന്ന് പേരിട്ടതായി സം സ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി അറിയിച്ചു. ഈ വർഷം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നാലാമത്തെ കുഞ്ഞാണ് നീൽ. പൂർണ ആരോഗ്യവാനായ കുരുന്ന് ആശുപത്രിയുടെ സംരക്ഷണ യിലാണ്.

ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുഞ്ഞുങ്ങളുടെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ശിശുക്ഷേമസമിതി ഓഫീസു മായി ബന്ധപ്പെടണം.

Share Email
Top