എല്ലാവർക്കും സർക്കാർ ജോലി വാഗ്ദാനം ചെയ്ത് സ്വതന്ത്രൻ

ചേർത്തല: ശുചിത്വത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി ചേർത്തലക്കാർക്ക് സർക്കാർ ജോലിയും സന്തോഷവും സമാധാന ജീവിതവും ഉറപ്പുനൽകി സ്വതന്ത്ര സ്ഥാനാർത്ഥി നന്ദകുമാർ. കലാകാരന്മാരുടെ പ്രതിനിധിയായാണ് മത്സരിക്കുന്നതെന്നും ജനങ്ങളുടെ ശബ്ദമാണ് തന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഉയരുന്നതെന്നും നന്ദകുമാർ പറഞ്ഞു. ഒമ്പതോളം സിനിമകളുടെ സംവിധായകനും 50 ലധികം സിനിമകളുടെ അണിയറ പ്രവർത്തകനുമാണ് ചേർത്തല മുട്ടത്തിപ്പറമ്പ് സ്വദേശിയായ നന്ദകുമാർ. എല്ലാ തൊഴിലാളികൾക്കും സർക്കാർ ജോലി, തൊഴിലുറപ്പ്, കുടുംബശ്രീകാർക്ക് 1500രൂപ കൂലി ഉറപ്പാക്കുന്ന എം.എൽ.എ തൊഴിൽ പദ്ധതി നടപ്പാക്കും. എന്നിങ്ങനെ 11 ഇനവാഗ്ദാനങ്ങളും പ്രഖ്യാപിച്ചു. ക്യാമറയാണ് ചിഹ്നം. നടൻ അജയൻ മാടയ്ക്കലും ഒപ്പമുണ്ടായിരുന്നു.

Top