കരുതലും സഹായവുമായി ജനപ്രതിനിധികളും നാട്ടുകാരും

മുഹമ്മ തീപിടിത്തത്തിൽ സഹോദര ങ്ങളുടെ വീടുകൾ കത്തിച്ചാമ്പ ലായപ്പോൾ കരുതലും സഹാ യവുമായി ജനപ്രതിനിധികളും നാട്ടുകാരും. നിവർത്തിൽ പരേതനായ സുഗുണന്റെയും ലളിതയുടെയും മക്കളായ സു ജിത്, അജിത് എന്നിവരുടെ വീ ടുകളാണ് കത്തിനശിച്ചത്. ഉടു വസ്ത്രമല്ലാതെ മറ്റൊന്നും ഇല്ലാ തെയാണ് വീടുകൾ ചാമ്പലാ യത്. പരിസരവാസികളും ഡി വൈ എഫ് ഐ പ്രവർത്തക രും ചേർന്നാണ് തീ അണച്ചത്. സമയോചിതമായ ഇവരുടെ ഇടപെടലിൽ സമീപ വീടുകളി ലേക്ക് തീ പടർന്നില്ല.

മുഹമ്മ പഞ്ചായത്ത് പ്രസി ഡന്റ് അരുൺ മോഹൻ, പഞ്ചാ യത്ത് അംഗങ്ങളായ എൻ ആർ മോഹിത്, ടി കെ മോഹൻ ദാസ്, സ്വപ്ന സാബു, കെ എസ് രാജേഷ്, രഞ്ജിനി ഉദ യൻ എന്നിവരുടെ നേതൃത്വ ത്തിൽ സഹായങ്ങൾ കണ്ട ത്തി. മുഹമ്മയിലെ വ്യാപാരിക ളും സംഘടനകളും സഹായ ങ്ങൾ നൽകി. വസ്ത്രം, അരി, പല ചരക്ക്, പച്ചക്കറി എന്നിവ നൽകി കുടുംബങ്ങളെ കരുതി.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാ ധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായ ത്ത് അംഗം എൻ ടി റെജി, സി പിഐ എം, ഡിവൈഎ ഫ്ഐ നേതാക്കൾ വീടുകൾ സന്ദർശിച്ചു. ഇവർക്ക് താമസി ക്കാൻ താൽക്കാലിക ഷെഡ് നിർമിച്ചു നൽകുന്നത് പരിഗ ണിക്കുമെന്ന് എസ് രാധാകൃ ഷ്ണൻ പറഞ്ഞു. അതുവരെ അടുത്ത വീടുകളിൽ ഇവർക്ക് അഭയം നൽകും.

Top