കായൽമണൽ റോഡിലൊഴുകി അപകടക്കെണി

മഴക്കാലമായതോടെ വെള്ളത്തിൽ കുതിർന്ന് പലയിടങ്ങളിലും
റോഡുയാത്ര ദുഷ്കരമായി ഇരുചക്രവാഹനങ്ങൾ തെന്നിവീണ് നിരവധി അപകടങ്ങളുണ്ടായി

ദേശീയപാത നിർമാണത്തിന് വേമ്പനാട് കായലിൽനിന്ന് ശേഖരിച്ച് ലോറികളിൽ കൊണ്ടുപോകുന്ന മണൽ റോഡിൽ വീഴുന്നത് അപകടക്കെണി ഒരുക്കുന്നു. ടോറസുകളിൽ മതിയായ മുൻകരു തൽ ഇല്ലാതെ കൊണ്ടുപോകുന്ന ചെളികലർന്ന മണലാണ് ചോർ ന്ന് റോഡിൽ പതിക്കുന്നത്. മഴ ക്കാലമായതോടെ വെള്ളത്തിൽ കുതിർന്ന് പലയിടങ്ങളിലും റോ പുയാത്ര ദുഷ്കരമായി. ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് നിരവ ധി അപകടങ്ങളുണ്ടായി.
പള്ളിപ്പുറം പള്ളിച്ചന്ത മുതൽ ചേർത്തല എക്സ്റേ കവലവ രെയും കായലുമായി ബന്ധിപ്പി ക്കുന്ന ഇടറോഡുകളിലും കയ മണൽ വീണിട്ടുണ്ട്. മികച്ച നി ലവാരത്തിലെ റോഡിലൂടെ സു രക്ഷിതമായി സഞ്ചരിക്കാനാകാ ത്ത സ്ഥിതിയായി. വേനലിൽ ത ന്നെ അപകടാവസ്ഥയായിരുന്നു.
റോഡിൽ ഉണങ്ങിക്കൂടിയ മണ്ണി ലൂടെ വാഹനങ്ങൾ പോകു മ്പോൾ പൊടിപടലം കാറ്റിൽ പറന്നുയർന്നാണ് യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. മഴക്കാല മായതോടെ സ്ഥിതി ഗുരുതരമാ യി. സുരക്ഷിത യാത്ര ഉറപ്പാ ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈഎഫ്ഐ ചേർത്തല ബ്ലോ ക്ക് കമ്മിറ്റി ജോയിന്റ് ആർടിഒയ് ക്ക് പരാതി നൽകി. ലോറികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരു ക്കാൻ നടപടി വേണമെന്നാണ് സെക്രട്ടറി എസ് സുമേഷ് നൽ കിയ പരാതിയിലെ ആവശ്യം.

Top