കാഴ്ചയുടെ കരുതലുമായി ലയൺസ്ക്ലബ്

കാഴ്ചയുടെ കരുതലുമായി ലയൺസ്ക്ലബ്
Share Email

മുഹമ്മ, ചേർത്തല ലയൺസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സൈറ്റ് ഫോർ കിഡ്സ് പദ്ധതിയുടെ ഭാഗമായി കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി സൗജന്യ കണ്ണട വിതരണം നടത്തി. വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 140 കുട്ടികൾക്കാണ് കണ്ണടകൾ നൽകിയത്.
മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.ജി. മധു വിതരണോദ്ഘാടനം നിർവഹിച്ചു. കുട്ടിക്കാലത്തെ കാഴ്ചവൈകല്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റീജിയൺ ചെയർമാൻ അഡ്വ. ടി. സജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സോൺ ചെയർമാന്മാരായ കിഷോർ ചാറ്റർജി, അഡ്വ. പ്രിയ അരുൺ, ചേർത്തല ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. തര്യൻ കടവൻ, മുഹ മ്മ ലയൺസ് ക്ലബ് പ്രസിഡന്റ് ഗണേഷ് കുമാർ, സെക്രട്ടറി ജയകുമാർ എന്നിവർ പ്രസംഗിച്ചു.
ലയൺസ് ക്ലബ്ബിന്റെ നേത്രസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിർധനരായ കുട്ടികൾക്ക് കാഴ്ചശക്തി വീണ്ടെടുക്കാനും പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി പദ്ധതി നടപ്പാക്കിയത്.

Share Email
Top