ചേർത്തല കോടതിയിലെ പ്രിൻസിപ്പൽ മുൻസിഫ് മജിസ്ട്രേട്ടിന് പാമ്പുകടിയേറ്റു

ചേർത്തല കോടതിയിലെ പ്രിൻസിപ്പൽ മുൻസിഫ് മജിസ്ട്രേട്ടിന് പാമ്പുകടിയേറ്റു
Share Email

06 May 2026
ചേർത്തല കോടതിയിലെ പ്രിൻസിപ്പൽ മുൻസിഫ് മജിസ്ട്രേട്ട് റോവിൻ റോഡിന് പാമ്പുകടിയേറ്റത്. ചേർത്തലയിലെ അതിഥിമന്ദിരത്തിനു സമീപമുള്ള ക്വാർട്ടേഴ്സിനു പുറത്ത് ചൊവ്വാഴ്ച രാത്രിയാണ് മജിസ്ട്രേട്ടിനെ പാമ്പ് കടിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചതു വിഷപ്പാമ്പ് അല്ലെന്നാണു നിഗമനം. മജിസ്ട്രേട്ട് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

Share Email
Top