ടി കെ വിഷ്ണുപ്രദീപ് ജില്ലാ പൊലീസ് മേധാവി

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാകും. നിലവിൽ കൊല്ലം റൂറൽ ജില്ലാ പൊലീസ്
മേധാവിയാണ്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണുപ്രദീപ് 2018 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. അഭിഭാഷകൻ ടി കെ സുധാകരന്റെയും എലിസബത്തിന്റെയും മകനാണ്. ഒറ്റപ്പാല ത്ത് എഎസ്പി ട്രെയിനിയായി തുടക്കം.

തുടർന്ന് തലശേരിയിലും പേരാമ്പ്രയിലും എഎസ്പിയായും കെപിപി നാലാം ബറ്റാലിയനിൽ കമാണ്ടന്റായും ഇടുക്കി ജില്ലാ പൊലീസ് മേധാവിയായും പ്രവർത്തിച്ചു. ബിടെക് ബിരുദധാരിയാണ്. ഭാര്യ ഡോ .അഞ്ജലി. വിഷ്ണുപ്രദീപ് തിങ്കൾ രാവിലെ ചുമതലയേൽക്കും. നിലവിൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന എം പി മോഹനചന്ദ്രനെ കോഴിക്കോ ട്, വയനാട് ക്രൈംബ്രാഞ്ച് എസ്പിയായി നിയമിച്ചു.

Top