ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം മാറ്റാൻ നീക്കം

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം മാറ്റാൻ നീക്കം
Share Email

പൊതുജനാഭിപ്രായം പരിഗണിച്ചുമാത്രം തീരു മാനമെന്ന് എംവിഡി
ആലപ്പുഴ മുഹമ്മയിൽ 13 വർ ഷത്തിലധികമായി പ്രവർത്തി ച്ചുകൊണ്ടിരിക്കുന്ന ഡ്രൈവി ങ് ടെസ്റ്റ് കേന്ദ്രം ചേർത്തലയി ലേക്കു മാറ്റാൻ നീക്കം. ഇതിനെ തിരേ പഠിതാക്കളും പ്രദേശവാ സികളും രംഗത്തെത്തി. ഇക്കാ ര്യത്തിൽ ഉടൻ തീരുമാനമെടു ക്കില്ലെന്നും പൊതുജനാഭിപ്രാ യം അറിഞ്ഞശേഷമേ നടപ ടികൾ ഉണ്ടാകുകയുള്ളൂവെ ന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ചകളി ലാണ് മുഹമ്മയിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. ഈ പ്രദേ ശത്തുള്ളവർക്ക് ഏറെ അനു ഗ്രഹമാണ് കേന്ദ്രം. 80-ലേറേ പ്പേരാണ് ഓരോ തവണയും ഇവിടെ ടെസ്റ്റിനു ഹാജരാകു ന്നത്. മുഹമ്മ പഞ്ചായത്ത് മൈ താനത്താണ് ടെസ്റ്റ് നടത്തുന്നത്.
ചേർത്തലയിലാണ് മറ്റൊരു ടെസ്റ്റ് കേന്ദ്രം. മുഹമ്മയിൽ നി ന്നു മാറ്റി ചേർത്തലയിലെ കേ ന്ദ്രത്തിൽ ടെസ്റ്റ് നടത്തണമെന്ന അപേക്ഷയാണ് മോട്ടോർ വാ ഹന വകുപ്പിനു ലഭിച്ചത്. ട്രാൻ സ്പോർട്ട് കമ്മിഷണറുടെ ഉത്ത രവു പ്രകാരമാണ് വർഷങ്ങളാ യി മുഹമ്മയിൽ കേന്ദ്രം പ്രവർ ത്തിക്കുന്നത്. സ്ഥലത്തെ ജന പ്രതിനിധികൾ, ജനങ്ങൾ, എം എൽഎ തുടങ്ങിയവരുമായി ഇക്കാര്യം ചർച്ചചെയ്യുമെന്നും പൊതുജനാഭിപ്രായം പരിഗണി ച്ചുമാത്രമേ തീരുമാനം എടുക്കു കയുള്ളൂവെന്നും ആർടിഒ സജി പ്രസാദ് പറഞ്ഞു.

Share Email
Top