തണ്ണീർമുക്കം-ആലപ്പുഴ റോഡ് , ചെറിയ മഴയ്ക്കും തണ്ണീർത്തടമാകും

തണ്ണീർമുക്കം-ആലപ്പുഴ റോഡ് , ചെറിയ മഴയ്ക്കും തണ്ണീർത്തടമാകും
Share Email

ഏറെ കാലമായി നിലനിൽക്കുന്ന പ്രശ്നത്തിന് നടപടിയെടുക്കാതെ അധികൃതർ

മുഹമ്മ • ചെറിയൊരു മഴ പെയ്താൽ മതി, തണ്ണീർമുക്കം- ആലപ്പുഴ റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെടും. ഏറെക്കാലമായി ഈ അവസ്ഥയായിട്ടും അധികൃ തർ ഒന്നും കാണാത്ത മട്ടാണ്. വളരെ തിരക്കേറിയ പ്രധാന റോ ഡാണിത്. താഴ്ന്നും ചെരിഞ്ഞും കിടക്കുന്ന റോഡിൽ പെയ്ത്തു വെള്ളം ഒഴുകിപ്പോകാൻ കാന യില്ലാത്തതാണ് മഴക്കാലത്ത് പതിവാകുന്ന വെള്ളക്കെട്ടിന് പ്രധാന കാരണം.

വെള്ളക്കെട്ട് ഒഴിവാക്കാൻ റോ ഡിന്റെ മധ്യത്തിലേക്ക് കയറി കാൽനട യാത്രക്കാർ സഞ്ചരി ക്കേണ്ട സ്ഥിതിയാണ്. റോഡിന രികിലൂടെ കാൽനട യാത്രക്കാർ ക്ക് സഞ്ചരിക്കാനിടവുമില്ല. പ്രധാന ജംക്ഷനിലടക്കം വെള്ള ക്കെട്ട് രൂപപ്പെട്ടതോടെ വാഹ യാത്രികരും കാൽനട,
സൈക്കിൾ യാത്രക്കാരും അപക ടങ്ങളിൽപെടുന്നത് നിത്യസംഭവമാണ്.

റോഡിൽ വെള്ളം കെട്ടിനിൽ ക്കുന്നതുമൂലം സമീപത്തെ കച്ച വട സ്ഥാപനങ്ങളും കുടുംബങ്ങ ളും അനുഭവിക്കുന്ന ദുരിതം ചില്ല റയല്ല. മൺസൂൺ ശക്തി പ്രാപി ക്കുന്നതോടെ റോഡിൽ വെള്ള
ക്കെട്ട് അതിരൂക്ഷമാകും. നിരവ ധി സ്കൂളുകൾ തണ്ണീർമുക്കം ആലപ്പുഴ റോഡിന് ഇരുഭാഗത്തു മായി പ്രവർത്തിക്കുന്നുണ്ട്. മിക്ക സ്കൂൾ പ്രവേശന കവാടത്തിനു മുന്നിലും ബസ് സ്റ്റോപ്പിലുമായി രൂപപ്പെടുന്ന റോഡിലെ പതിവ് വെള്ളക്കെട്ട് വിദ്യാർഥികൾക്കും സുരക്ഷാ ഭീഷണിയാണ്. സം സ്ഥാന പാതയുടെ ഭാഗമായ തണ്ണീർമുക്കം ആലപ്പുഴ റോഡ് നവീകരിക്കണമെന്ന നാട്ടുകാരു ടെയും യാത്രക്കാരുടെയും ആവ ശ്യത്തിനു പതിറ്റാണ്ടുകളുടെ പഴ ക്കമുണ്ട്.

Share Email
Top