ദേശീയപാത നിർമാണം പൊടിശല്യവും സ്കൂൾ സമയത്തെ ഓട്ടവും; സ്കൂൾസമയത്തെകായൽമണ്ണുമായി പോകുന്ന ലോറികൾക്ക് നിയന്ത്രണം

ദേശീയപാത നിർമാണം പൊടിശല്യവും സ്കൂൾ സമയത്തെ ഓട്ടവും; സ്കൂൾസമയത്തെകായൽമണ്ണുമായി പോകുന്ന ലോറികൾക്ക് നിയന്ത്രണം
Share Email

മുഹമ്മ ദേശീയപാതയുടെ നിർ മാണവുമായി ബന്ധപ്പെട്ട് കാ യൽമണ്ണുമായി പോകുന്ന ലോ റികൾക്ക് മോട്ടോർ വാഹനവ കുപ്പ് നിയന്ത്രണമേർപ്പെടുത്തി. സ്കൂൾക്കുട്ടികൾക്കും യാത്രക്കാർ ക്കും ഭീഷണിയാകുന്ന രീതിയിലു ള്ള ഓട്ടവും പൊടിശല്യവും മൂല മാണ് നിയന്ത്രണം കൊണ്ടുവന്ന ത്. സ്കൂൾക്കുട്ടികൾ യാത്രചെയ്യു ന്ന സമയത്ത് ലോറികൾ ഓടരു ത്, പൊടിശല്യം ഒഴിവാക്കാനാ യി റോഡുകൾ നനച്ചുകൊടു ക്കണം തുടങ്ങി യവയാണ് നിർ ദേശങ്ങൾ.
മോട്ടോർ വാ ഹ ന വ കു പ്പ് മുഹമ്മയി ലും സമീപമേ ഖലയിലും കഴി
ഞ്ഞ ദിവ സം നടത്തിയ പരിശോധനയിൽ അലക്ഷ്യമായി കാ യൽമണ്ണു കയറ്റിയെത്തിയ രണ്ടു ലോറികൾ പിടികൂടി. പ്രാരംഭന ടപടി എന്നനിലയിൽ ഡ്രൈവർ
മാർക്ക് മാർഗനിർദേശങ്ങൾ നൽകി. കായലിൽ ഡ്രജിങ് നട ക്കുന്ന കണ്ണങ്കര മേഖലയിലും പരിശോധന നടത്തി. വരുംദിവ സങ്ങളിലും വാഹനപരിശോധന തുടരും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബിജു ജോസഫ്, സി. ചന്ദ്രലാൽ എന്നിവർ നേതൃത്വം നൽകി.
പരമാവധി കായൽമണ്ണുമാ യാണ് ഓരോ ലോറിയും കടന്നു പോകുന്നത്. വാഹനങ്ങൾ കുഴി കളിൽ ചാടുമ്പോഴും പെട്ടെന്നു ബ്രേക്കിടുമ്പോഴുമാണ് മണ്ണ് റോ ഡിലേക്കു തെറിച്ചുവീഴുന്നത്. ഇവ റോഡിൽക്കിടന്നാണ് പൊ ടിശല്യമുണ്ടാകുന്നത്. റോഡിനി
രുവശവുമുള്ള കച്ചവടസ്ഥാപ നങ്ങൾക്കും ഹോട്ടലുകൾക്കും പൊടിശല്യംകൊണ്ടുള്ള ബുദ്ധി മുട്ടുകൾ ഏറെയാണ്.
ലോഡ് ഇറക്കിയ ശേഷം ലോറി കഴുകാതെയും മണ്ണ് പൂർണമായും നീക്കാതെയും മൂ ടിയിടാതെയും ലോറികൾ ചീറി പാഞ്ഞതുമെല്ലാം കണക്കിലെടു ത്താണ് മോട്ടോർ വാഹനവകുപ്പി ന്റെ ഇടപെടൽ.
ദേശീയപാത നിർമാണത്തിനായി കായൽമണൽ കൊണ്ടുപോകുന്ന ലോറി മോട്ടോർവാഹനവകുപ്പ് പരിശോധിക്കുന്നു

Share Email
Top