നാളികേര കർഷകർക്ക് വളംവിതരണം

നാളികേര കർഷകർക്ക് വളംവിതരണം
Share Email

17 May 2026, കഞ്ഞിക്കുഴി
നാളികേര വികസന ബോർഡും കഞ്ഞിക്കുഴി പഞ്ചായത്ത് കൃഷി ഭവനും ചേർന്ന് നാളികേര കർഷ കർക്ക് സൗജന്യമായി നൽകുന്ന വളത്തിന്റെ വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ് ണൻ ഉദ്ഘാടനംചെയ്തു. ആദ്യ ഘട്ടത്തിൽ കഞ്ഞിക്കുഴി പഞ്ചാ യത്തിൽ തെങ്ങ് കൃഷിയുള്ള മുഴു വൻ പട്ടികജാതി കുടുംബങ്ങൾ ക്കുമാണ് നൽകുക. രണ്ടാംഘട്ട ത്തിൽ പഞ്ചായത്തിലെ മറ്റ്കർഷ കർക്കും പ്രയോജനം ലഭിക്കും. പന്ത്രണ്ടായിരത്തിലേറെ തെങ്ങു കൾക്കാണ് മൂന്നിനം വളം നൽകു ന്നത്. എല്ലുപൊടി, വേപ്പിൻപി ണാക്ക്, കുമ്മായം എന്നിവയാണ് കർഷകർക്ക് ലഭിക്കുക.
14-ാം വാർഡിൽ പാടത്തു ചിറ രേണുക രാജുവിന്റെ കൃഷിയിടത്തിൽ നടന്ന യോഗ ത്തിൽ പഞ്ചായത്ത് പ്രസിഡ ന്റ് എം സന്തോഷ്കുമാർ അധ്യക്ഷനായി. സ്ഥിരംസമി തി അധ്യക്ഷൻ ആർ അശ്വിൻ, പഞ്ചായത്തംഗം പി ടി ശശിധ രൻ, കൃഷി ഓഫീസർ റോസ്മി ജോർജ്, സ്ഥിരംസമിതി അധ്യ കരായ ജി മുരളി, കെ വി വി ജിമോൾ, പഞ്ചായത്തംഗങ്ങ
ളായ സജിത ബൈജു, പി മുര
ളി കർമസേന കൺവീനർ ജി ഉദയപ്പൻ, മുൻ പഞ്ചായത്തംഗം കെ കമലമ്മ എന്നിവർ സംസാ രിച്ചു.

Share Email
Top