പുനർനിർമാണം കാത്ത് മുഹമ്മ കള്ളത്തോട് കലുങ്ക്

പുനർനിർമാണം കാത്ത് മുഹമ്മ കള്ളത്തോട് കലുങ്ക്
Share Email

10 May 2026
മുഹമ്മ പഞ്ചായത്ത് മൂന്ന്, നാല് വാർഡുകളെ അതിരിടുന്ന കള്ളത്തോട്, കല്ലുകെട്ടി സംരക്ഷിക്കണമെന്ന് ആവശ്യം. കായലുമായി ബന്ധപ്പെടുന്ന കള്ളത്തോടിന്റെ ഇരുകരകളിലും കൈയേറ്റം നടക്കു ന്നുണ്ട്. പല ഭാഗങ്ങളും മെലിഞ്ഞ് നീരെഴുക്ക് തടസപ്പെടുന്ന നിലയിലാണ്.
മഴക്കാലത്ത് നാട്ടിൻപുറങ്ങളിൽ നിറയുന്ന പെയ്ത്തു വെള്ളം കായലിൽ ഒഴുകിയെത്തുന്നത് കള്ളത്തോട്ടിലൂടെയാണ്.
കള്ളത്തോടിന് കുറുകെ വർഷങ്ങൾക്കു മുൻപ് നിർമിച്ച കള്ളത്തോട് കലുങ്ക് ബലക്ഷയം നേരിടുകയാണ്.
കോൺക്രീറ്റ് പൊട്ടി കൈവരികളുടെ കമ്പികൾ തെളിഞ്ഞിരിക്കയാണ്. പഞ്ചായത്തിൽനിന്ന് അനുവദിച്ച തുച്ഛമായ തുകയും നാട്ടുകാരുടെ നിർലോഭ സഹകരണവും ഒത്തുചേർന്നപ്പോഴാണ് താത്കാലികാശ്വാസം എന്ന നിലയിൽ പാലം യാഥാർഥ്യമായത്.
ടോറസ് വാഹനങ്ങൾ വരെ ലോഡുമായി കടന്നുപോകുന്നത് ഈ കലുങ്കിലൂടെയാണ്. കഴിഞ്ഞിടെ റോഡു പണി നടന്നപ്പോൾ കലുങ്ക് ഒഴിവാക്കിയാണ് ടാറിംഗ് നടത്തിയത്. ഇതിനാൽ റോഡിന്റെ നിരപ്പിൽനിന്ന് താഴെയാണ് കലുങ്കിന്റെ സ്ഥാനം. ലോഡുമായി കടന്നുവരുന്ന വാഹനങ്ങൾ റോഡിൽനിന്ന് ബലക്ഷയമുള്ള കലുങ്കിലേക്കു താഴ്ന്നിറങ്ങിയാണ് കടന്നുപോകുന്നത്. കലിങ്ക് അടിയന്തരമായി പുനർനിർമിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share Email
Top