പുസ്തക പ്രകാശനം നടത്തി

പുസ്തക പ്രകാശനം നടത്തി
Share Email

Monday 26 January, 2026
മുഹമ്മ: സി.എസ് സുനിൽകുമാർ രചിച്ച ‘മാളികപ്പുറത്തമ്മയുടെ ദേശം” എന്ന പുസ്തകം ജില്ലാ പൊലീസ് മേധാവി എം.പി.ഹേമചന്ദ്രൻ സി.കെ.മണി ചീരപ്പൻചിറയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. മുഹമ്മ വിശ്വഗാജി മഠത്തിൽ നടന്ന ചടങ്ങിൽ അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. ശബരിമല അയ്യപ്പൻ മുഹമ്മ ചീരപ്പൻചിറ കളരിയിൽ ആയോധന കല പഠിക്കാൻ എത്തിയ സംഭവമുൾപ്പെടെയുള്ല മുഹമ്മയുടെ പൂർവകാല ചരിത്രമാണ് മാളിക പുറത്തമ്മയുടെ ദേശം. സ്വാമി ശിവസ്വരൂപാനന്ദ, ഫാ.പയസ് ആറാട്ടുകുളം, അബ്ദുൾ റാഊഫ്, നാഫിഇ, സ്വാമി പ്രബോധ തീർഥ, എസ്.രാധാകൃഷ്ണൻ, അഡ്വ.പത്മാ ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എസ്.ലത, എൻ.ടി.റെജി, പഞ്ചായത്തംഗം സി.കെ.ഹരിദാസ്, അഡ്വ.എം.സന്തോഷ് കുമാർ, ജയമോൻ, സന്തോഷ് വിശ്വഗാജി മഠം, അരുൺ മോഹൻ, പി.എൻ. നസീമ, പി.അനിക്കുട്ടൻ, അഡ്വ.കെ.ഷാജി, പി.എം.വിനോദ്, സി.എസ്. സുനിൽകുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ, ജി.വേണുഗോപാൽ, ജില്ലാ ആസൂത്രണ സമിതിയംഗം ജെ ജയലാൽ, സന്തോഷ് ശാന്തി, സി.ബി.ഷാജികുമാർ എന്നിവർ സംസാരിച്ചു.

Share Email
Top