പ്ലസ്ടക്കാർക്ക് നിയമനം, 108 ആംബുലൻസ് ജീവനക്കാർ നാളെമുതൽ സമരത്തിലേക്ക്

ആലപ്പുഴ 108 ആംബുലൻസ് ജീവ നക്കാർ വെള്ളിയാഴ്ച മുതൽ അനി ശ്ചിതകാല സമരത്തിലേക്ക്. നഴ്സി ങ് യോഗ്യതയുള്ളവരെ ഒഴിവാക്കി പ്ലസ യോഗ്യതയുള്ളവരെ കുറ ഞ്ഞ വേതനത്തിൽ നിയമിക്കാനു ള്ള നടപടി തുടങ്ങിയതാണ് പണി മുടക്കു നടത്താൻ കാരണം. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോ യീസ് യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിലാണ് പണിമുടക്ക്. 108 ആംബുലൻസിൽ 550 എമർജൻസി ടെക്നീഷ്യൻമാ രും (നഴ്സ്) 650 ഡ്രൈവർമാരും ജോലിചെയ്യുന്നു ണ്ട്. നിലവിൽ നഴ്സുമാരുടെ യോഗ്യത ബി.എസ്സി. നഴ്സിങ്, ജി.എൻ.എം., കേരള നഴ്സിങ് കൗൺസിൽ അംഗീകാരം എന്നിവയാണ്. ഇതിനു പകരമായാണ് പ്ലസ്ടക്കാർക്ക് നിയമനം നൽകുന്നത്. നഴ്സിങ് മേ ഖലയിൽ ഒരു പരിചയവുമില്ലാത്ത പ്ലസ്ടക്കാർ വരു ന്നതോടെ അപകടത്തിൽപ്പെടുന്നവരെ സുരക്ഷി തമായി ആംബുലൻസിൽ ആശുപത്രികളിലെത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് ജീവനക്കാർ പറയുന്നത്.
ഇ.എം.ആർ.ഐ. ഗ്രീൻ ഹെൽത്ത് എന്ന സ്വകാര്യ കമ്പനിയാണ് 108 ആംബു ലൻസിന്റെ ടെൻഡർ എടു ത്തിരുന്നത്. അടുത്ത അഞ്ചു വർഷത്തേക്കും ഇവർക്കാണ് ടെൻഡർ. പ്ലസ്ടക്കാരെ നിയ മിക്കാനുള്ള നീക്കം നേരത്തേ യൂണിയൻ ഇടപെട്ട് തടഞ്ഞിരുന്നു. എന്നാൽ, പുതിയ സർക്കാർ വന്നതോടെ വീണ്ടും പ്ല യോഗ്യതയു ള്ളവരെ നിയമിക്കാനുള്ള നടപടിയുമായി കമ്പനി മു ന്നോട്ടുപോയി. വർഷങ്ങളായി ജോലിചെയ്യുന്നവരെ 40 വയസ്സ് മാനദണ്ഡമാക്കി പിരിച്ചുവിട്ടാണ് പുതിയ നിയമനത്തിനു നീക്കം. സർക്കാർ അടിയന്തര നടപ ടി സ്വീകരിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസി ഡന്റ് പി. ഗാനകുമാറും ജനറൽ സെക്രട്ടറി വി.ആർ. രാജിസും ആവശ്യപ്പെട്ടു.

Top