മഞ്ചാടിക്കൂട്ടം വേനലവധി ക്യാമ്പ് സമാപിച്ചു
കഞ്ഞിക്കുഴി വനസ്വർഗം യുവരശ്മി വായന ശാല ഒരുക്കിയ മഞ്ചാടിക്കുട്ടം വേനലവധി ക്യാമ്പ് സമാപിച്ചു. അഞ്ച് ദിവസമായി ഓഡിറ്റോറിയ ത്തിൽ നടന്ന ക്യാമ്പിൽ 105 കുട്ടി കൾ പങ്കെടുത്തു. സമാപനസ മ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് സനൽ സാകേതം അധ്യക്ഷനാ യി. ജില്ലാ പഞ്ചായത്ത് സ്ഥിരംസ മിതി അധ്യക്ഷൻ എസ് രാധാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കു ട്ടികൾക്കും ഡോ. പ്രമീഷ കെ പ്രകാശൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പഞ്ചായത്തംഗം പി ടി ശശിധ രൻ, പി ബാനർജി, ആർ രാഹുൽ, ആതിര, ശരൺലാൽ, സുമ ബാ ലചന്ദ്രൻ, ചിന്നു അനീഷ്, സെക്ര ട്ടറി വി പി പ്രജിത്, അനീസ്യ സു നിൽ എന്നിവർ സംസാരിച്ചു. തു ടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

