മാലിന്യയുദ്ധം കാമ്പയിന് തുടക്കം

മാലിന്യയുദ്ധം കാമ്പയിന് തുടക്കം
Share Email

മാരാരിക്കുളം വടക്ക് പഞ്ചായ ത്തിൽ മഴക്കാലപൂർവ ശുചീകര ണത്തിന്റെ ഭാഗമായുള്ള മാലിന്യ യുദ്ധം കാമ്പയിന് തുടക്കം. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യ ക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ സി ടി സനിൽ പ്രവർത്തനം വിശദീകരി ച്ചു. മുഴുവൻ വീടുകളും ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, ജന പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കൊ തുകിന്റെ ഉറവിടനശീകരണം, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ, ബോധവൽക്ക രണ നോട്ടീസ് വിതരണം എന്നിവ നടത്തും.
വൈസ്പ്രസിഡന്റ് സി എച്ച് രമ്യ, സ്ഥിരംസമിതി അധ്യക്ഷന്മാ രായ ടി വി ബൈജു, വി കെ കലേ ഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിജി, അംഗം
മിനി ആന്റണി, കെ പി സജി മോൻ, എൻ ഷൈലജ, സി സി
ഷിബു എന്നിവർ പങ്കെടുത്തു.

Share Email
Top