മുഹമ്മ ഭാഗത്ത് കായലിൽ നിന്നു മണലെടുക്കുന്നതിൽ പ്രതിഷേധം

13 May 2026
മുഹമ്മ ഭാഗത്ത് കായലിൽനിന്നു മണലെടുക്കുന്നതിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള നാട്ടുകാരുടെ പ്രതിഷേധം. മണലെടുപ്പു നടത്തുന്ന സ്ഥലത്ത് വള്ളങ്ങളിലെത്തിയാണ് പ്രതിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഏതാനും ദിവസങ്ങളായി മണലെടുപ്പു നിർത്തിവെച്ചിരുന്നു. പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ദേശീയപാത നിർമാണ ആവശ്യങ്ങൾക്കാണ് മണലെടുക്കുന്നത്. ഹൈക്കോടതിയുടെയും സർക്കാരിന്റെയും അനുമതി ഖനനത്തിനുണ്ടെന്നാണ് കരാറുകാർ വ്യക്തമാക്കിയിട്ടുള്ളത്.
കളക്ടറേറ്റിൽനടന്ന ചർച്ചയിൽ ഡെപ്യൂട്ടി കളക്ടർ, ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ വ്യാഴാഴ്ച സ്ഥലം സന്ദർശിക്കും.
തീരസംരക്ഷണസമിതി ചെയർമാൻ പി.ഡി. സബീഷ്, കൺവീനർ ജോസഫ് സെന്തോ, ജയശ്രീ ബിജു, ബെന്നി ജോൺ, ജോസ്കുട്ടി കരിയിൽ, ബിജു പണിക്കശ്ശേരിൽ, അഭിജിത്ത്, ജ്യോതിഷ്, ദീപുമോൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Top