മുഹമ്മ മണിയാപറമ്പ് ജലപാത അപകടഭീഷണിയായി കോൺക്രീറ്റ് കുറ്റികൾ

മുഹമ്മ- മണിയാപറമ്പ് ജലപാതയിലെ അപകടഭീഷണി യായ കോൺക്രീറ്റ് കുറ്റികൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി. ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു സർവീസ് നടത്തുന്ന മണിയാപറമ്പ് ജലപാതയിലെ പെണ്ണാറ തോട്ടി ലാണ് ഉപയോഗശൂന്യവും അപകടാവസ്ഥയിലുള്ളതുമായ കോൺക്രീറ്റ് തൂണുകൾ ഉള്ളത്. 20 വർഷത്തോളം പഴക്കമുളള കോൺക്രീറ്റ് കുറ്റികളാണ് ഇവിടെ ഉളളത്.
പാലം പണിയുന്നതിനായി സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ കൊണ്ട് നിലവിൽ പ്രയോജ നമൊന്നും ഇല്ല. വേലിയേറ്റ സമയത്ത് തോട്ടിലെ ജലനിരപ്പ് ഉയരു ന്ന സമയത്ത് കോൺക്രീറ്റ് കുറ്റി കൾ വെള്ളത്തിനടിയിൽ ആകും. ഇത്തരം സന്ദർഭങ്ങളിൽ ബോട്ടു കൾ ഈ കുറ്റികളിൽ തട്ടി അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. പകട ഭീഷണിയായ കോൺക്രീറ്റ് കുറ്റികൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ നടപടിസ്വീക രിക്കണമെന്ന് സാങ്ക് അസോസി യേഷൻ മുഹമ്മ യൂണിറ്റ് ആവശ്യപ്പെട്ടു.

Top