മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സമുദായ ശക്തീകരണ വർഷം
January 8, 2026
മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷം- 2026 ആഘോഷിച്ചു. ഫൊറോന വികാരി ഫാ. ആന്റ ണി കാട്ടൂപ്പാറ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നും ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനുവേണ്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് മൂന്നുവർഷമായി വെളിച്ചം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജുമോൻ കരിപ്പുറത്ത്, ടി.ജി. പോൾ താന്നിക്കൽ, ഔസേപ്പച്ചൻ കുറ്റാരത്തിൽ, ബേ ബി വട്ടക്കര എന്നിവർ പ്രസംഗിച്ചു.







