സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ

സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ
Share Email

February 27, 2026
പൂച്ചാക്കൽ ഭർതൃവീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചേർത്തല കോർത്തുശേരി എസ്എൽപുരം ജി. ആതിരയെയാണ് (26) പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ചേർ ത്തല തൈക്കാട്ടുശേരി കൊച്ചുപറമ്പിൽ വീട്ടിൽ രഘുനാഥന്റെ വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ചു കടന്ന സംഭവത്തിലാണ് അറസ്റ്റ്. മോഷണ ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവിൽക്കഴിഞ്ഞ പ്രതിയെ ഇന്നലെ കോട്ടയത്തുനിന്ന് ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിന്റെ നിർദേശാനുസരണം എസ്എച്ച്ഒ ഷെഫീക്ക്, എ സ്ഐ വീനസ്, എഎസ്ഐ ലിജിമോൾ, സിപിഒമാരായ ഗിരീഷ്, പ്രവീഷ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Share Email
Top