കുട്ടനാട് സഫാരിക്കും തുടക്കമായി പാതിരാമണലിന് ആഘോഷ വൈബ്

കുട്ടനാട് സഫാരിക്കും തുടക്കമായി  പാതിരാമണലിന് ആഘോഷ വൈബ്
Share Email

ആടിത്തിമിർക്കാൻ ആംഫി തിയറ്റർആംഫി തിയറ്റർ വേദിയിൽ ഇപ്റ്റ നാട്ടരങ്ങ്

ജലഗതാഗതവകുപ്പും മുഹമ്മ പഞ്ചായത്തും പാതിരാമണൽ ദ്വീപിൽ ടൂറിസം പദ്ധതിയായ കുട്ടനാട് സഫാരിയും ആംഫി തിയറ്ററും 30 പാ സഞ്ചർ ശേഷി ളാർ ബോട്ടും ആരംഭിച്ചു. മന്ത്രി കെ ബി ഗണേഷ്കുമാർ ഉദ്ഘാ ടനം ചെയ്തു. മന്ത്രി പി പ്രസാദ് അധ്യക്ഷനായി. വി നോദസഞ്ചാരികൾ കേരളത്തിൽ ഉറപ്പായും കണ്ടിരിക്കേണ്ട പ്രധാന ടൂറിസം കേന്ദ്രമായി പാതിരാമ ണൽ ദ്വീപ് ഈ വർഷംതന്നെ മാറുമെന്ന് മന്ത്രി പറഞ്ഞു.
ജലഗതാഗതമേഖലയിലേ ക്ക് കൂടുതൽ യാത്രക്കാരെ ആക ർഷിക്കുകയാണ് ഈ പദ്ധതിയു ടെ ലക്ഷ്യം. ആധുനിക സൗകര്യ ങ്ങളോടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്രാമാർ ഗം പൊതുജനങ്ങൾക്ക് ലഭ്യമാക്കും. 2.30 കോടി രൂപ ചെലവഴിച്ച് നിർമിച്ച 30 പേർക്ക് സഞ്ചരി ക്കാവുന്ന സോളാർ ബോട്ടും, 25 ലക്ഷം രൂപ മുടക്കി പാതിരാമണ ലിൽ ഒരുക്കിയ ആംഫി തിയറ്ററും
അനുബന്ധസൗകര്യങ്ങ ളും ചേർത്താണ് കുട്ട നാട് സഫാരി’ പദ്ധതി നടപ്പാക്കുന്നത്.
ജലഗതാഗത ഡയറക്ടർ ഷാജി വിനായർ, മുഹമ്മ പഞ്ചായ ത്ത് പ്രസിഡന്റ് അരുൺ മോ
ഹൻ, വൈസ്പ്രസിഡന്റ് പി എൻ നസീമ, സ്ഥിരംസമിതി അധ്യക്ഷ രായ എസ് ബാബു, എൻ ആർ മോഹിത്ത്, മിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എസ് ലത, എൻ ടി റെജി, പഞ്ചാ യത്ത് അംഗം ടി കുഞ്ഞുമോൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് സ്വ പ്ന ഷാബു, മാറ്റ് പ്രോപ് കൊച്ചി സ്ട്രാറ്റജി ഡയറക്ടർ കിഷോർ മേനോൻ, ഇന്ത്യൻ ഓയിൽ കോ ർപറേഷൻ ജനറൽ മാനേജർ ആനന്ദ് സംപന്ത്, പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരൻ എന്നിവർ സംസാരിച്ചു. ആംഫി തിയറ്ററിൽ ഇപ്റ്റ നാട്ടരങ്ങ് നാട പാട്ട് അവതരിപ്പിച്ചു.
സോളാർ ബോട്ടുകളെല്ലാം ശീതീകരിക്കും: മന്ത്രി ഗണേഷ്കുമാർ സോളാർ ബോട്ടുകളെല്ലാം ശീതീകരിച്ച് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സുഖയാത്ര ഒരുക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു.

Share Email
Top