കുട്ടനാട് സഫാരി ട്രിപ്പ് 10മുതൽ

06 April 2026
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന പുതിയ ടൂറിസം സേവനമായ കുട്ടനാട് സഫാരിയുടെ ട്രയൽ യാത്ര ഇന്ന് ഉച്ചയ്ക്ക് 2 ന് വകുപ്പിന്റെ ഇന്ദ്ര സോളാർ ക്രൂയിസിൽ നടക്കും.

കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യം നേരിൽ അനുഭവിക്കാനും, നാട്ടിൻപുറങ്ങളിലെ ഷാപ്പുകളിൽ ലഭ്യമാകുന്ന വിഭവസമൃദ്ധമായ കുട്ടനാടൻ രുചികൾ ആസ്വദിക്കാനും, തനത് കലാരൂപങ്ങൾ കാണാനും, പരമ്പരാഗത തൊഴിലുകളുമായി ബന്ധപ്പെട്ട ജീവിതശൈലികളെ അടുത്തറിഞ്ഞ് അനുഭവിക്കാനും ഈ യാത്ര അവസരമൊരുക്കും. പാതിരാമണൽ ദ്വീപിലെ വകുപ്പിന്റെ ആംഫി തിയേറ്ററിൽ അരങ്ങേറുന്ന കലാപരിപാടികൾ യാത്രയെ കൂടുതൽ ആകർഷകമാക്കും.
സംഗീതാർച്ചന,11.30ന് വിഷുസദ്യ, വൈകിട്ട്. 4.30ന് കാഴ്ചശ്രീബലി, 7.15ന് നാടൻപാട്ട്, 10ന് ആറാട്ട് പുറപ്പാട്, 10.10ന് ആകാശ വർണ്ണക്കാഴ്ച്ചകൾ 11ന് ആറാട്ട് വരവ്.

ഈമാസം 10 മുതൽ കുട്ടനാട് സഫാരി യാത്ര പൊതുജനങ്ങൾക്ക് ലഭ്യമാകും. 100 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന, പൂർണ്ണമായും ശീതീകരിച്ച ഇന്ദ്ര സോളാർ ഡബിൾ ഡക്കർ ബോട്ട് രാവിലെ 10ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് മടങ്ങിയെത്തും.
ടിക്കറ്റ് നിരക്ക്

11 വയസ്സിന് മുകളിലുളവർക്ക് : 71000
5 മുതൽ 11 വരെയുള്ലവർക്ക് : 7650
5 ന് താഴെയുള്ല കുട്ടികൾക്ക് : സൗജന്യം

ബുക്കിംഗിന് ഫോൺ: 9400050333

Top