ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം അസ്ഥികൂടം

ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം അസ്ഥികൂടം
Share Email

ചേർത്തല റെയിൽ വേസ്റ്റേഷനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു പുരുഷന്റെ മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ഇന്ന ലെ രാവിലെ ദേശീയ പാതയിലു ടെ ദീർഘദൂര യാത്ര പോയ ലോറി ഡവർ വാഹനം നിർത്തിയ പ്പോഴാണു കാടുപിടിച്ചു കിടക്കു ന്ന മരത്തിനരികിൽ അസ്ഥികൂടം കണ്ടത്.
അഴുകിയ ശരീരത്തിന്റെ കുറ ച്ചു ഭാഗവും തലയോട് ഉൾപ്പെടെ ഭാഗങ്ങളുമാണ് ഉണ്ടായിരുന്നത്. സമീപം പഴകി ദ്രവിക്കാറായ വസ്ത്രവും കുരുക്കുള്ള കയറും കണ്ടെത്തി. തൂങ്ങി മരണമാകാ നാണു സാധ്യതയെന്നും ശരീരം അഴുകിയപ്പോൾ കയറിൽ നിന്നു വേർപെട്ടതാകാമെന്നും ചേർ ത്തല പൊലീസ് അറിയിച്ചു. ആലപ്പുഴയിൽ നിന്നു ഫൊറൻ സിക് വിഭാഗം സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. അസ്ഥികൂടവും അവശിഷ്ടങ്ങ ളും ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേ ക്കു മാറ്റി. ചേർത്തല ഡിവൈഎ സ്പി ടി.അനിൽകുമാർ, സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദ് എന്നിവർ അന്വേഷണത്തി നുനേതൃത്വം നൽകുന്നു.

Share Email
Top