ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
Share Email

ചേർത്തല പതിനൊന്നാം മൈൽ മുട്ടത്തിപ്പറമ്പുറോഡിൽ പള്ളിക്കവലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാ ക്കൾക്കു ദാരുണാന്ത്യം. തണ്ണീർമുക്കം 16-ാം വാർഡ് മുട്ടത്തിപ്പറമ്പ് ഈഴാശ്ശേരികരി വീട്ടിൽ വേണു ഗോപാലിന്റെയും (ജില്ലാ കോൺ ഗ്രസ് കമ്മിറ്റിയംഗം) സുനിമോളു ടെയും ഏകമകൻ നന്ദഗോപാൽ (22), വയലാർ ആറാംവാർഡ് മം ഗളംപറമ്പ് വീട്ടിൽ കലേഷ്കുമാ റി(ദേവൂസ് ആർട്സ്, ചേർത്തല) ന്റെയും ലീന വയലാർ സി.ഡി. എസ്. അംഗം)യുടെയും ഏകമ കൻ ആരവ് കൃഷ്ണ(24) എന്നിവരാ ണു മരിച്ചത്.
ഇരുവരും കൊച്ചിയിലുള്ള സ്വ കാര്യ കോളേജിലെ ആർട്ടിഫി ഷ്യൽ ഇന്റലിജൻറ്സ് കോഴ്സ് വിദ്യാർഥികളാണ്. പഠനത്തോടൊപ്പം ക്ഷേത്രങ്ങളിൽ പൂകൊണ്ടുള്ള അലങ്കാര ജോലിയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി 11.40- ഓടെയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിക്കുകയായിരു ന്നു. കാർ നിയന്ത്രണംവിട്ട് സമീപത്തെ മതി ലിൽ ഇടിച്ചുകയറി. കാർ മുട്ടത്തിപ്പറമ്പിൽ നിന്നു പതിനൊന്നാം മൈലിലേക്കും ലോറി പതിനൊന്നാം മൈലിൽനിന്നു മുട്ടത്തിപ്പറ മ്പിലേക്കും വരുകയായിരുന്നു.
ആരവ് കൃഷ്ണയായിരുന്നു കാറോടിച്ചിരുന്നത്. ഇരുവശങ്ങളും മുൻഭാഗവും തകർന്ന കാറിൽനിന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ഏറെ പണിപ്പെ ട്ടാണ് ഇരുവരെയും പുറത്തെടുത്തത്. തലയ്ക്കും കഴുത്തിനുമായിരുന്നു പരി ക്ക്. ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചേർത്തല തെക്കു പഞ്ചായത്തിലു ള്ള ക്ഷേത്രത്തിലെ അലങ്കാരജോലി ക്കു ശേഷം മുട്ടത്തിപ്പറമ്പിലെത്തി മടങ്ങുമ്പോഴായിരുന്നു അപകടം.

Share Email
Top