പാതിരാമണൽ ദ്വീപിൽ സഞ്ചാരികളുടെ തിരക്ക്

23 May 2026
മുഹമ്മ: ടൂറിസം രംഗത്ത് ആലപ്പുഴയ്ക്ക് തിലകക്കുറിയാകുന്ന പാതിരാമണൽ ദ്വീപിൽ സഞ്ചാരികളുടെ തിരക്കേറുന്നു. മുൻ വർഷത്തേക്കാൾ ഇരട്ടിയിലേറെ സഞ്ചാരികൾ ഇത്തവണ ദ്വീപിന്റെ സൗന്ദര്യം നുക രാൻ എത്തിയത് നാടിന് ഉണർവ് പകർന്നിട്ടുണ്ട്.

കായിപ്പുറം, മുഹമ്മ, കുമരകം, തണ്ണീർമുക്കം മേഖലകളിൽ നിന്നുള്ള സഞ്ചാരികൾക്ക് പുറമെ ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക കുട്ടനാടൻ സഫാരി ബോട്ടുകൾ നിറയെ യാത്രക്കാരുമായാണ് എത്തുന്നത്. സഞ്ചാരികൾക്ക് തുണയായി മുഹമ്മയിൽ നിന്നുള്ള ബോട്ടു സർവീസുകളിലൂടെയും സഞ്ചാരികൾ എത്തുന്നു. സീ കുട്ടനാട്, വേഗാ, സ്പെഷ്യൽ വാട്ടർ ടാക്സിയും സോളാർ ബോട്ടും ഉണ്ട്.
ടൂറിസത്തിൽ അപാരസാധ്യതകൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപാണ് പാതിരാമണൽ. മുഹമ്മ പഞ്ചായത്തിന് വലിയൊരു വരുമാന മാർഗമാണ് ദ്വീപിലെ ടൂറിസം വികസനത്തിലെ കുതിപ്പ് കൊണ്ടുവരിക. ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് പാതിരാമണലിൽ ഇപ്പോൾ നടപ്പാക്കുന്നത്. ബോട്ടു നിറയെ ആളെത്തുന്നത് കാണുമ്പോൾ നാട്ടുകാരുടെ മനം നിറയുകയാണ്.

ദ്വീപിൽ ഒരുക്കിയിട്ടുള്ള ആംഫി തിയേറ്ററിൽ അരങ്ങേറുന്ന കലാപരിപാടികൾ സഞ്ചാരികൾക്ക് വിരുന്നൊരുക്കുന്നു. ബോട്ടുജെട്ടി വികസനം, ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ വികസന പ്ര ത്തനങ്ങളും ദ്വീപിൽ നടപ്പാക്കേണ്ടതുണ്ട്.

Top