മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: രണ്ടുപേർ പിടിയിൽ

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: രണ്ടുപേർ പിടിയിൽ
Share Email

March 13, 2026
പോലീസിന്റെ പിടിയിലായ അർജുനും നസിലും.

ചേർത്തല സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്ക് പണ്ടം പണയംവച്ച് നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ പോലീസിന്റെ പിടിയിലായി. ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് അച്ചു നിവാസിൽ അർജുൻ (30), മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പിൽ നസിൽ (35) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്.
ചേർത്തല വടക്കേ അങ്ങാടിക്കവലയ്ക്കു സമീപമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ രണ്ടുദിവസങ്ങളിലായാണ് മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയത്. ചേർത്തല പോലീസ് ഇൻസ്പെക്ടർ ഹേമ ന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ധനീഷ്, എഎസ്ഐ ഷൈജു, സീനിയർ സിപിഒ മാരായ സതീഷ്, ജോമോൻ, സന്തോഷ്, സുധീഷ്, സിപിഒ മാരായ അജയ്, അരുൺകുമാർ എന്നിവരടങ്ങുന്ന സംഘമാ ണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share Email
Top