യോഗ്യത എൻജി.ഡിപ്ലോമ, ജോലി മൺപാത്രക്കച്ചവടം

യോഗ്യത എൻജി.ഡിപ്ലോമ, ജോലി മൺപാത്രക്കച്ചവടം
Share Email

മുഹമ്മയിലെ മൺപാത്രക്കച്ചവടം നടത്തുന്ന യേശുദാസ് മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, എസ്.ഇ.ടി.സിയിൽ ഒരു വർഷത്തെ പരിശീലനം, ഹെവി ഡ്രൈവിംഗ് ലൈസൻസ്, ജോലിയോ മൺപാത്ര കച്ചവടം! തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നെയ്യൂർ സ്വദേശിയായ യേശുദാസിന്റെ ജീവിത അവസ്ഥയാണിത്. എൻജി നിയറിംഗ് പഠനവും ഡ്രൈവിംഗ് പരിശീലനവും മൂന്നു ഭാഷകളിലെ പ്രാവീണ്യവുമൊന്നും അൻപതു കാരനായ യേശുദാസിന്റെ ജീവിതത്തിന് തുണയായില്ല എന്നതാണ് സത്യം. വർക്ക്ഷോപ്പുകളിൽ ജോലിക്ക് പോയപ്പോൾ കിട്ടിയത് അഞ്ചും പത്തും രൂപ. വണ്ടി ഓടിച്ചപ്പോൾ ജീവിക്കാനുള്ളത് കിട്ടിയതുമില്ല.
അങ്ങനെയാണ് പാരമ്പര്യ തൊഴിൽ അല്ലായിരുന്നിട്ടുകൂടി, മുപത് വർഷം മുമ്പുള്ള ഒരു പ്രഭാതത്തിൽ കുട്ടയിൽ നിറയെ മൺപാ ത്രങ്ങളുമായി കേരളത്തിലേക്ക് ടന്നുകയറിയത്. ആദ്യമൊക്കെക ഷ്ടപ്പാടായിരുന്നു. പിന്നീട് തൃപ്തിക രമായവേതനംലഭിച്ചുതുടങ്ങി. ആ ചുമട്ഇപ്പോഴും തുടരുകയാണ്. യേ ശുദാസൻ ചുമടുമായി സഞ്ചരിക്കാ ജില്ലകൾ കേരളത്തില്ലെന്ന്തന്നെ പറയാം. പല ജില്ലകളിലും പ ലപ്രാവശ്യം എത്തിയിട്ടുണ്ട്. മാസ ത്തിൽ ഒരിക്കൽ മാത്രമാണ് നാ ട്ടിൽ പോകുന്നത്. തമിഴ്നാട് സർക്കാരിന്റെഅംഗീകാരമുള്ളചുങ്കാം കടസൊസൈറ്റിയിൽ നിന്നാണ്
മൺപാത്രങ്ങൾഎടുക്കുന്നത്. ആദ്യമൊക്കെ പൂർണമായും തലച്ചുമ ടായിരുന്നു. മിനിടെമ്പോയിൽപാ ത്രങ്ങൾ കൊണ്ടുവന്ന്, കുട്ടയിൽ ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങിയാണ് ഇപ്പോൾ വില്പന. ദിവ സം 40 മൺചട്ടികളെങ്കിലും വിൽ ക്കണം. എങ്കിലേ 1000 രൂപ ലഭി ക്കൂ. ഇതിൽ 300 രൂപ ചെലവിനായിപോകും. ഇത്രയും ചട്ടി വിൽക്കാൻ ചില പ്പോൾസന്ധ്യയോളം നടക്കണം. മറ്റുചിലപ്പോൾഅന്തിയോടടുത്താലും കച്ചവടം നടക്കില്ല.

ഭാര്യയ്ക്കും ബി.എഡും എം.ഫിലും
യേശുദാസിന്റെഭാര്യ ബേബി ക്രിസ്റ്റൽ മേരിയും വിദ്യാഭ്യാസത്തിൽ ചില്ലറക്കാരിയല്ല. ബി. എസ്സി, ബി.എ ലിറ്ററേച്ചർ, ബി.എഡ്, എംഫിൽ എന്നീ യേഗ്യതകൾ കൈയിലുണ്ട്. തമിഴ്,മലയാളം,ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി അഞ്ചോളം ഭാഷകളിൽ പ്രാവീണ്യം. കന്യാകു മാരി ജില്ലയിലെ മാക്കുളി എച്ച്.എസ്.എസിലെ അദ്ധ്യാ പികയാണ്. അൺ എയ്ഡ ഡ് ആയതിനാൽ ശമ്പളം കുറവ്. മക്കളായ ബ്രഷാനയുടെയും ബനോഷ്യയുടെയും പഠനം ഇവിടെ നന്നായി നടക്കു ന്നുവെന്നതാണ് ആകെയുള്ള സന്തോഷം.

Share Email
Top