പാസിങ് ഔട്ടും പാസ്;സഹോദരങ്ങൾ ഒരുമിച്ച് സേനയിൽ

പാസിങ് ഔട്ടും പാസ്;സഹോദരങ്ങൾ ഒരുമിച്ച് സേനയിൽ
Share Email

കഞ്ഞിക്കുഴി മൂന്നു വർഷമായുള്ള പഠനം, കഠിനമായ പ്രയത്നം, ഒരേ മൈതാനത്ത് പരിശീലനം, ഒടു വിൽ ഒരേദിവസം പാസിങ് ഔട്ട് പരേഡും. കുട്ടിക്കാലം തൊട്ടേ അർച്ചനയും അനന്തു വും ഒരുമിച്ചുകണ്ട സ്വപ്നത്തി ന് സാക്ഷാൽക്കാരം. തൃശൂർ എക്സൈസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡോടെ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒമ്പതാംവാർ ഡിൽ എസ്എൻ പുരം പേര യിൽ വീട്ടിൽ മധുസൂദനന്റെ യും മിനിയുടെയും മക്കളായ അർച്ചനയും അനന്തുവും എക്സൈസ് സേനയുടെ ഭാ ഗമെന്ന പുതിയ ഉത്തരവാദിത്തത്തിലേക്ക്.
ബിടെക് ബിരുദധാരിയായ അർച്ചനയും പോളിടെക്നിക് ഡി പ്ലോമയുള്ള അനന്തുവും ആദ്യം പൊലീസ് സേനയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാലു മാസത്തെ പരിശീലനം പൂർത്തി യാക്കിയപ്പോഴാണ് സ്വന്തം ജി ല്ലയിൽ നിയമനം ലഭിക്കുന്ന എക്സൈസ് വകുപ്പിലേക്ക് ഇരുവ ർക്കും വിളിവന്നത്. എക്സ സിൽ ആദ്യ റാങ്കുകളിൽ തന്നെ ഇടംപിടിച്ചു ഇരുവരും. എൽഡി സി ലിസ്റ്റിലും ഇരുവരും ഇടംപി ടിച്ചിട്ടുണ്ട്.
അച്ഛനും അമ്മയ്ക്കുമൊ പ്പം അർച്ചനയുടെ ഭർത്താവും സൈനികനുമായ സോനുവും കുടുംബാംഗങ്ങളും അഭിമാന നിമിഷത്തിന് സാക്ഷിയാകാൻ അക്കാദമിയിലെത്തി. മാരാരിക്കുളത്തെ ജികെ പിഎസ്സി കോച്ചിങ് സെന്ററിലും ചാരമം ഗലം സ്കൂളിൽ ബിജുവിന്റെ മേൽനോട്ടത്തിലുമായിരുന്നു പരിശീലനം. ട്രെയിനിങ്ങിനും പാസിങ് ഔട്ടും ഒരുമിച്ചായത് സന്തോഷവും ആത്മവിശ്വാസ വും പകർന്നെന്ന് ഇരുവരും
പറയുന്നു.
സിവിൽ എക്സൈസ് ഓഫീസർ മാരായി ട്രെയിനിങ് പൂർത്തിയായി പാസ്സിങ്ഔട്ട് ചെയ്ത സഹോദരങ്ങളായ അർച്ചനയും അനന്തുവും

Share Email
Top