കായൽ മണൽ ഖനനം മത്സ്യത്തൊഴിലാളികൾ ദുരിതത്തിലെന്നു പരാതി

കായൽ മണൽ ഖനനം മത്സ്യത്തൊഴിലാളികൾ ദുരിതത്തിലെന്നു പരാതി
Share Email

മുഹമ്മ ദേശീയപാത വികസന വുമായി ബന്ധപ്പെട്ട് വേമ്പനാട്ടു കായലിൽ കണ്ണങ്കരയിൽ നടക്കു ന്ന മണൽ ഖനനം മത്സ്യത്തൊഴി ലാളി കുടുംബങ്ങളെ ദുരിതക്കയ ത്തിൽ ആക്കുന്നു എന്ന് പരാതി. പല കുടുംബങ്ങൾക്കും ആഴ്ചക ളായി കായലിൽ നിന്നു മീൻ പിടി ക്കാൻ കഴിയാത്ത സ്ഥിതിയാണ്. പുറമ്പോക്ക് സ്ഥലത്തേക്ക് വള്ളം എടുക്കുന്നതിനും തൊഴി ലിനു പോകാനും പറ്റാത്ത അവ സ്ഥയാണ്.
മണൽ ഖനനത്തിനുശേഷം ഡജറിൽ നിന്ന് പുറന്തള്ളുന്ന ചെളി കായലിൽ തന്നെ നിക്ഷേ പിക്കുന്നത് മത്സ്യങ്ങളുടെയും കറുത്ത കക്കയുടെയും പ്രജനന ത്തെ ദോഷമായി ബാധിക്കുന്നു എന്നാണ് മത്സ്യത്തൊഴിലാളി കൾ പറയുന്നത്. എക്കൽ (ചെളി) കായലിന്റെ തീരത്ത് അടിഞ്ഞു കൂടുന്നത് മൂലം കായലിന്റെ നീ രൊഴുക്ക് തടസ്സപ്പെടുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉപകരണങ്ങൾ നശി
ക്കുന്നതിനും കാരണമാകുന്നു എന്നും പരാതിയുണ്ട്. മണൽഖ നനം മൂലം ഉണ്ടാകുന്ന ദോഷകര മായ പ്രശ്നങ്ങൾക്ക് അടിയന്തര മായി പരിഹാരം ഉണ്ടാകണമെ ന്ന് അഖില കേരള ധീവരസഭ ചേർത്തല താലൂക്ക് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തിൽ വൈസ് പ്രസിഡന്റ് എം.ആർ.ജയദേവൻ അധ്യക്ഷനായി.
സുരേഷ് കരിയിൽ, പ്രകാശൻ കോക്കാട്ട്, ഹരിദാസ്, കെ.എം. ബാലാനന്ദൻ, ദാമോദരൻ, സിദ്ധാർഥൻ പ്രവീൺ, ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വേമ്പനാട്ടുകായലിൽ കണ്ണ ങ്കരഭാഗത്ത് നടക്കുന്ന മണൽ ഖനനം.

Share Email
Top