ചരിത്രത്തിലേക്ക് മിഴി തുറന്ന് പത്രപ്രദർശനം

മുഹമ്മ സിഎംഎസ്എപി സിൽ ദൃശ്യവിസ്മയം എന്ന പേരിൽ സംഘടിപ്പിച്ച പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രദർശനത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ദിനപത്രങ്ങൾ കണ്ട തോടെ കുട്ടികൾക്ക് വിസ്മയം. ജവഹർലാൽ നെഹ്റു, സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ഇ എം എസ്, കെ കരു ണാകരൻ, പൊൻകുന്നം വർക്കി, തകഴി ശിവശങ്കരപിള്ള തുടങ്ങി യവരുടെ വേർപാടിന്റെ പത്രക്കുറിപ്പുകളും കൗതുകമുണർത്തി. 1890 മുതലുള്ള അപൂർവ വാർത്തകൾ അധ്യാപകർക്കും വിജ്ഞാനപ്രദമായി.

വില്ലേജ് ഓഫീസറായി വിരമിച്ച മുണ്ടക്കയം സ്വദേശി എ എസ് മു ഹമ്മദിന്റെ പത്രശേഖരമാണ് പ്രദർശിപ്പിച്ചത്. പി പ്രസാദ് എംഎ ൽഎ ഉദ്ഘാടനം ചെയ്തു. സു ബിത അഫ്നാസ് അധ്യക്ഷയായി. ഡോക്ടറേറ്റ് കരസ്ഥമാക്കിയ പൂർവവിദ്യാർഥിനിയും അധ്യാപികയു മായിരുന്ന ജെസി വർഗീസിനെ ആദരിച്ചു. പ്രഥമാധ്യാപിക പി എസ് സന്ധ്യ, ലോക്കൽ കറസ് പോണ്ടന്റ് പി എം ഐസക്, റിട്ട. പ്രഥമാധ്യാപിക ജെസി തോമസ്, പിടിഎ വൈസ് പ്രസിഡന്റ് പഞ്ച മി വിഷ്ണു, എംപിടിഎ പ്രസിഡന്റ് കവിത ഷാജി, സ്റ്റാഫ് സെക്രട്ടറി ലീജ പോൾ, എസ്ആർജി കൺ വീനർ ആൻസി ജേക്കബ് എന്നി വർ സംസാരിച്ചു.

Top