മുഹമ്മയിൽ വേമ്പനാട്ടുകായലിൽ പോളനിറഞ്ഞ നിലയിൽ.
പോളക്കായൽ… പലവിധശല്യം
കരിമീൻ, കൊഞ്ച്, കണമ്പ് മത്സ്യലഭ്യത കുറഞ്ഞു
പോള നീക്കാൻ നടപടി സ്വീകരിക്കുന്നില്ല
മുഹമ്മ വേമ്പനാട്ടു കായലിൽ പോള നിറഞ്ഞതോടെ മുഹമ്മ യിലും പരിസര പ്രദേശങ്ങളിലും മത്സ്യബന്ധനം പ്രതിസന്ധിയിൽ. തീരം മുതൽ കനം കൂടിയ പോളപ്പായൽ നിറഞ്ഞിരിക്കുന്ന തിനാൽ വള്ളമിറക്കാൻ പോലും കഴിയുന്നില്ല. ഇതോടെ കരിമീൻ, കൊഞ്ച്, കണമ്പ് മത്സ്യ ലഭ്യതയും കുറഞ്ഞു.
ശക്തമായ കാറ്റിൽ പായൽ കുട്ടത്തോടെ ഒഴുകി വന്ന് നീട്ടു വലകൾ ഒഴുക്കി കൊണ്ടുപോകുകയാണ്.
കോരുവല ഉപയോഗിച്ച് മീൻ പിടിക്കുന്നവർക്ക് വെള്ള ത്തിൽ ഇറങ്ങാനോ ചീനവല ക്കാർക്ക് വല താഴ്ത്താനോ സാധിക്കുന്നില്ല. വീശുവല, ചീന വല, നീട്ടുവല, കക്കവാരൽ തുടങ്ങിയ പരമ്പരാഗത മത്സ്യബ ന്ധന രീതികൾക്ക് പോളപ്പായൽ തടസ്സമാകുന്നു.
പരമ്പരാഗതമായ തൊഴിൽ ചെയ്യാൻ കഴിയാത്തതിനാൽ വരുമാനവും നിലച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. നൂറുകണക്കിന് മത്സ്യത്തൊ ഴിലാളികളാണ് ഉൾനാടൻ മേഖ ലയിൽ ഉപജീവനമാർഗം മുടക്കുന്ന പോളപ്പായൽ ശല്യം മൂലം കഷ്ടത അനുഭവിക്കുന്നത്.
കായൽ ടൂറിസത്തിന്റെ ഭാഗമായ ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും പോളപ്പായൽ തടസ്സം സൃഷ്ടി ക്കുന്നുണ്ട്. കനത്ത മഴയെ തു ടർന്ന് കായൽ ജലത്തിലെ ലവ ണാംശം കുറഞ്ഞ് പുല്ലും പായ ലും വളരാൻ സാഹചര്യം ഉണ്ടാ യതാണ് പോള വളരാൻ കാരണം.
കായൽ തീരത്ത് കിലോമീറ്ററു കളോളം ദൂരത്തായി പായൽ നിറഞ്ഞിട്ടും അവ നീക്കം ചെയ്യാൻ സർക്കാരും ഫിഷറീസ് വകുപ്പും നടപടി സ്വീകരിക്കാത്തതിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രതിഷേധമുണ്ട്.

