യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ഇജാസ് അറസ്റ്റിൽ
മുഹമ്മ: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തി ക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവി ലായിരുന്ന പ്രതി അറസ്റ്റിൽ.
മുഹമ്മ പട്ടരുപറമ്പിൽ ഇജാസ് (27) ആണ് പൊ ലീസിന്റെ പിടിയിലായത്. മണ്ണ
ഞ്ചേരി സ്വദേശി അഭിജിത്തിനെ (25) യാണ് ഇയാൾ സ്വന്തം വീ ട്ടിൽ വച്ച് കുത്തി പരുക്കേൽപ്പിച്ച ത് . പുതുവത്സര ദിനത്തിൽ വൈകിട്ടായിരുന്നു സംഭവം. ഇജാസിനെ മാസങ്ങൾക്ക് മുൻപ് ആലപ്പുഴ എക്സൈസ് സംഘം കഞ്ചാവുപൊതിയുമായി പിടികൂ ടിയിരുന്നു.
എക്സൈസിന് വിവരം നൽകി യത് അഭിജിത്ത് ആണെന്നു തെറ്റിദ്ധരിച്ച് പ്രതിയുടെ വീട്ടിലേ ക്ക് വിളിച്ചു വരുത്തി അഭിജിത്തി ന്റെ വയറ്റിൽ കത്തി കൊണ്ട് കു ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഗുരുതര പരുക്കേറ്റ അഭിജിത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കി പ്രതി യെ റിമാൻഡ് ചെയ്തു.

