Muhamma Ramanan

മുഹമ്മ രമണൻ
കേരളീയനായ ഒരു ബാലസാഹിത്യകാരനാണ് മുഹമ്മ രമണൻ. യഥാർഥ പേര് ചിദംബരൻ കെ എന്നാണ്. കണ്ണൻ കാക്കയുടെ കൌശലങ്ങൾ എന്ന കൃതിക്ക് ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യം, നോവൽ, മനശാസ്‌ത്ര പുസ്‌തകം എന്നീ വിഭാഗങ്ങളിലായി നാൽപ്പതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്.

കോമുണ്ണിയുടെ ദു:ഖം എന്ന ബാലനോവൽ ആത്മകഥാംശമുള്ള കൃതിയാണ്. കണ്ണൻ കാക്കയുടെ കൗശലം പോലെ ഒരുപാട് കൃതികളിൽ തന്റെ വീടും പരിസരവുമാണ് അദ്ദേഹം ആവിഷ്കരിച്ചത്. അഭിയുടെ അന്വേഷണം, അനുവും കുട്ടിച്ചാത്തനും തുടങ്ങിയ കൃതികളിൽ സ്വന്തം മക്കളെ തന്നെയാണ് കഥാപാത്രമാക്കിയത്.

മുഹമ്മ വേലിക്കകത്ത് വീട്ടിൽ മത്സ്യത്തൊഴിലാളികളായ കുഞ്ഞിക്കുട്ടന്റെയും കാളിക്കുട്ടിയുടെയും മകനായി 1942 ഫെബ്രുവരി 18 ന് ജനനം. മുഹമ്മ സിഎംഎസ് എൽപി സ്‌കൂൾ, ആര്യക്കര മിഡിൽ സ്‌കൂൾ, കണിച്ചുകുളങ്ങര ഹൈസ്‌കൂൾ, ആലപ്പുഴ എസ്ഡി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സെക്രട്ടറിയേറ്റിൽ ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം തണ്ണീർമുക്കം തെക്ക് വില്ലേജ്‌ ഓഫീസറായി സർവീസിൽനിന്ന്‌ പിരിഞ്ഞു. നാട്ടിലെ ട്യൂഷൻ സെന്ററുകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. 2020 ഏപ്രിൽ 13 ന് അന്തരിച്ചു.

പ്രധാന കൃതികൾ
കളളൻ കുഞ്ഞപ്പൻ
മണിയൻ പൂച്ചയ്ക്ക് മണി കെട്ടി
കണ്ണൻ കാക്കയുടെ കൗശലങ്ങൾ (മൂന്ന് ഭാഗങ്ങൾ)
അഷ്ടാവക്രൻ
ചൂണ്ട
ഗുലുമാലു കുട്ടപ്പൻ
മർമ്മാണി മൂസ
അഭിയുടെ കുറ്റാന്വേഷണം ഭാഗം 1- കളവു പോയ പേന
അഭിയുടെ കുറ്റാന്വേഷണം ഭാഗം 2- കളവുപോയ മോതിരം
അഭിയുടെ കുറ്റാന്വേഷണം ഭാഗം 3- അഞ്ചു രൂപ നോട്ട്
അനുവും കുട്ടിച്ചാത്തനും
മണ്ടൻ മൊയ്തീൻ
പുസ്തകം വളർത്തിയ കുട്ടി
ഉണ്ണിമോനും കുരുവികളും
കോമുണ്ണിയുടെ ദു:ഖം
മരം സഞ്ചരിക്കുന്ന മന്ത്രം
കിളിയുടെ സ്വപ്നം
സ്വാതന്ത്ര്യം ജന്മാവകാശം
മുത്തശ്ശനെ മറക്കരുത്
കണ്ണൻ കാക്ക
മണിയൻ പൂച്ചയും ചുണ്ടെലിയും
കളളനും പോലീസും
ഏഴാം കടലിനക്കരെ
കുട്ടികളുടെ സഖാവ് (പി. കൃഷ്ണപിള്ളയെക്കുറിച്ച് എഴുതിയ പുസ്തകം
ത്യാഗം നൽകിയ സ്വർഗ്ഗം
കുസൃതി കാക്ക
ഹൃദയാലുവായ ഭൂതം
കൊമ്പനാനയും കട്ടുറുമ്പും
എ ബോയ്സ് ഹെവൻ (ഇംഗ്ലീഷിൽ)
കുട്ടികളെ എങ്ങനെ സൽസ്വഭാവികളായി വളർത്താം
40 കഴിഞ്ഞ ദാമ്പത്യം
കളവുപോയ ക്യാമറ

പുരസ്കാരങ്ങൾ
1989: കണ്ണൻ കാക്കയുടെ കൌശലങ്ങൾ- കേരള സാഹിത്യ അക്കാദമി അവാർഡ്
1990: ചൂണ്ട- ഉറൂബ് സ്മാരക അവാർഡ്
1993: അനുവും കുട്ടിച്ചാത്തനും- തിരുവനന്തപുരം ബീമിന്റെ പി. നരേന്ദ്രനാഥ് അവാർഡ്
1996: പുസ്തകം വളർത്തിയ കുട്ടി- ചൈതന്യയുടെ ഭീമ ബാലസാഹിത്യ അവാർഡ്
1961: മാമ്പഴം (കഥ)- മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലപംക്തി നടത്തിയ കഥാമൽസരത്തിൽ ഒന്നാം സമ്മാനം
1968: എൻബിഎസിന്റെ കുട്ടികളുടെ സമ്മാനപ്പൊതിയിലെ കള്ളൻ കുഞ്ഞപ്പൻ എന്ന കൃതിക്ക് സമ്മാനം
2007: ബാലസാഹിത്യത്തിൽ അബുദാബി ശക്തി അവാർഡ്

ഭാര്യ : ശൈലജ
മക്കള്‍ : അനീഷ്, അഭിലാഷ്, അതുല്യ.
വിലാസം : അനീഷ് കോട്ടെജ്, മുഹമ്മ.പി.ഒ, ആലപ്പുഴ
Phone : 0478 2863197

Top