
സംസ്ഥാന സർക്കാരിൻ്റെ വനിതാരത്ന പുരസ്ക്കാരത്തിന് അർഹയായ വിപ്ലവഗായികപി.കെ. മേദിനി അമ്മയ്ക്ക് അഭിനന്ദനങ്ങൾ

കലാരംഗത്തുള്ള മികവിനാണ് മണ്ണഞ്ചേരി മടത്തിക്കാട് പി.കെ.മേദിനി അമ്മയെ തിരഞ്ഞെടുത്തത്.
സ്വാതന്ത്ര്യസമരസേനാനി,വിപ്ലവഗായിക, സംഗീതജ്ഞ, സ്റ്റേജ് ആർട്ടിസ്റ്റ്, പുന്നപ്ര-വയലാർ പ്രക്ഷോഭത്തിലെ പങ്കാളി, സാമുഹികപ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ് പി.കെ. മേദിനി അമ്മ. 1940-കളിൽ രാഷ്ട്രീയയോഗങ്ങളിൽ പാടാൻ തുടങ്ങി. കെടാമംഗലത്തിൻ്റെ കൂടെ ഇരുനൂറോളം സ്റ്റേജുകളിൽ ‘സന്ദേശം’ എന്ന നാടകം അവതരിപ്പിച്ചു. പി.ജെ. ആൻ്റണിയുടെ കൂടെ ‘ഇങ്ക്വി ലാബിന്റെ മക്കൾ’ എന്ന നാടകത്തിലെ റോസിയുടെ വേഷവും ഏറെ ശ്രദ്ധി ക്കപ്പെട്ടു.
ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചു പാടി അഭിനയിച്ച ‘കത്തുന്ന
വേനലിലൂടെ’ എന്ന ഗാനത്തിലൂടെ എൺപതാം വയസ്സിൽ ഒരു ചലച്ചിത്ര ത്തിൽ ഒരേസമയം നായിക, ഗായിക, സംഗീതസംവിധായിക എന്നീ നിലകളിൽ പ്രവർത്തിച്ച ആദ്യവനിതയായും പി.കെ. മേദിനി അമ്മ മാറി. ആര്യാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും പ്രസിഡൻ്റായും ദീർഘകാലം മേദിനിയമ്മ പ്രവർത്തിച്ചിട്ടുണ്ട് …..