കടുത്ത കായൽ മലിനീകരണം: കക്കവാരൽ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ

പരമ്പരാഗത കക്കാ തൊഴിലാളികളായ കെ.സി കുഞ്ഞപ്പനും, കെ.പി. ചെല്ലപ്പനും

കായൽ മലിനീകരണം വേമ്പനാട്ട് കായലിന്റെ കൈവഴികളിൽ കക്കവാരി ഉപജീവനം തേടുന്ന നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ. വർഷങ്ങളായി വേമ്പനാട്ട് കായലിന്റെ കൈവഴികളായ മുഹമ്മ, വെളുത്തുള്ളി, കുമ്പളങ്ങി, കല്ലഞ്ചേരി, ഇടക്കൊച്ചി, കുമ്പളം, കൈതപ്പുഴ, വളന്തകാട്, ചേപ്പനം, പറവൂർ, പൂത്തോട്ട, ഉദയംപേരൂർ, വൈക്കം കായലുകളിൽ നിന്നും കക്കവാരി ഉപജീവനം തേടുന്ന ചേർത്തല താലൂക്കിലെ കായലോരങ്ങളിൽ താമസിക്കുന്ന പരമ്പരാഗത തൊഴിലാളികളാണ് കക്ക ഇല്ലാത്തതു മൂലം പട്ടിണിയിലാകുന്നത്.


കടുത്ത കായൽ മലിനീകരണമാണ് മത്സ്യ സമ്പത്തിനെ പോഞ്ച കക്കയും കായലിൽ വേരറ്റു പോകുന്നത്. അരൂർ പഞ്ചായത്തിൽ 14-ാംവാർഡിൽ നിരവധി കുടുംബങ്ങൾ പതിറ്റാണ്ടുകളായി കക്കാ വാരൽ തൊഴിലാളികളാണ്. മത്സ്യസംസ്കരണ ശാലകളിൽ നിന്നും മറ്റു വ്യവസായ സ്ഥാപനങ്ങളിൽ നിന്നും നിർബാധം കായലിലേക്ക് ഒഴുക്കി വിടുന്ന രാസമാലിന്യങ്ങൾ നിറഞ്ഞ മലിന ജലമാണ് വെളുത്തുള്ളി, കുമ്പളങ്ങി, ഇടക്കൊച്ചി, കുമ്പളം,കൈതപ്പുഴ കായലിലെ മത്സ്യസമ്പത്തിനെ ഇല്ലാതാക്കും പോലെ കക്കാ പ്രജനനത്തേയും പ്രതികൂലമായി ബാധിക്കുന്നത്. പണ്ടുകാലത്ത് വീടിന് സമീപത്തുള്ള കായലിൽ ഇറങ്ങി കക്കാവാരുന്നവർ ഇപ്പോൾ വൈക്കം, മുഹമ്മ, മുറിഞ്ഞപുഴ, ഉദയംപേരൂർ, ചേപ്പനം തുടങ്ങിയ വിദൂരങ്ങളിൽ പോയി കക്ക വാരേണ്ട ഗതികേടിലാണ്.
അരൂർ ആഞ്ഞിലിക്കാട് നിന്നും പുലർച്ചെ 4 ന് യമഹ ഘടിപ്പിച്ച ചെറുവള്ളത്തിൽ ഇവിടങ്ങളിൽ എത്തി കക്കവാരുന്ന തൊഴിലാളികൾ ഉച്ചയ്ക്ക് ഒന്നിന് വീടുകളിലെത്തി കക്കാ പുഴുങ്ങി നാലോടെ ചന്തയിലും വീടുകളിലുമെത്തിച്ച് ആവശ്യക്കാർക്കു നൽകും. രാവും പകലുമായി 2 തൊഴിലാളികൾ നടത്തുന്ന അധ്വാനത്തിന് ഇപ്പോൾ 800 മുതൽ 1000 രൂപവരെ ലഭിക്കും. എന്നാൽ കായൽ രൂക്ഷമായ മലിനീകരണം നേരിട്ടതോടെ കക്കാതൊഴിലാളികൾ
പടിണിയിലാകുകയാണെന്ന് അരൂർ പുതുവൽനികർത്ത് കെ.പി. ചെലപ്പനും. കളത്തിൽ കെ.സി കുഞ്ഞപ്പനും പറയുന്നു.


Top