ഈ വർഷവും മുഹമ്മ കെഇ കാർമൽ സ്കൂൾ ഗ്രൗണ്ടിൽ തന്നെ ജില്ലാ കായികമേള


4 വർഷമായിട്ടും ആലപ്പുഴ ജില്ലയിൽ സ്റ്റേഡിയം നിർമാണം പൂർത്തിയായില്ല
4 വർഷമായിട്ടും ജില്ലയിൽ ട്രാക്കിലായില്ല സ്റ്റേഡിയങ്ങൾ
400 മീറ്റർ ട്രാക്കും ജില്ലയിലില്ല

ആലപ്പുഴ ഈ വർഷം ജില്ലാ സ്കൂൾ കായികമേള നടത്താൻ ജില്ലയിൽ നല്ല ഗ്രൗണ്ട് ഉണ്ടാകും- പുതുവർഷത്തിൽ ജനപ്രതിനിധികൾ പറഞ്ഞതാണ്

എന്നാൽ 10 മാസങ്ങൾക്കു ശേഷം കായികമേള എത്തു മ്പോഴുംസ്റ്റേഡിയം പണിതു ടരുകയാണ്. കഴിഞ്ഞ 4 വർഷ ത്തോളമായി പണിതിട്ടും ജില്ല യിൽ സ്റ്റേഡിയങ്ങൾ പൂർത്തി യാകുന്നില്ല. പരിമിത സാഹച ര്യങ്ങളിൽ പരിശീലിച്ചാണു നമ്മുടെ കുട്ടികൾ സംസ്ഥാന കായികമേളയ്ക്കു തയാറെടു ക്കുന്നത്.
ജില്ലയിൽ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങ ളോടെ നിർമിക്കുന്ന ഇഎംഎ സ് സ്റ്റേഡിയവും ചെങ്ങന്നൂരിലെ ജില്ലാ സ്റ്റേഡിയവും നിർ മാണം പൂർത്തിയായിട്ടില്ല.

ഇതോടെ മുഹമ്മ കെഇ കാർ മൽ സ്കൂൾ ഗ്രൗണ്ടിൽ തന്നെ ഈ വർഷവും കായികമേള നടത്തേണ്ടി വരും. കഴിഞ്ഞ ഏതാനും വർഷങ്ങളിലും ഇതേ ഗ്രൗണ്ടിലാണു മത്സര ങ്ങൾ നടക്കുന്നത്.

400 മീറ്റർ ട്രാക്ക് ഇല്ല
അത്ലറ്റിക്സ് മത്സരങ്ങളിൽ സ്റ്റാൻഡേഡ് ട്രാക്ക് ആയി കണക്കാക്കുന്ന 400 മീറ്റർ ട്രാ ക്ക് ജില്ലയിൽ ഒരിടത്തുമില്ല. മു ഹമ്മ കെഇ കാർമൽ ഗ്രൗ ണ്ടിൽ 400 മീറ്റർ ട്രാക്ക് ഉണ്ട
ങ്കിലും 8 പേർ ക്ക് ഒന്നിച്ചുമത്സരിക്കാനാകില്ല. അതിനാൽ ഫൈനലിൽ
രണ്ടു പേരുടെ അവസരം നഷ്ടപ്പെടും. 400 മീറ്റർ ട്രാക്ക് ഇല്ലാത്തതിനാൽ ഉപജില്ലാതല മത്സരത്തിനു 200 മീറ്റർ ട്രാക്കി ലോ ലഭ്യമായ ഏതെങ്കിലും ഗ്രൗണ്ടിലോ കുട്ടികളെ ഓടിച്ചു ടൈം ട്രയൽ അടിസ്ഥാന ത്തിൽ ജില്ലാതല മത്സരത്തി ലേക്കു തിരഞ്ഞെടുക്കുകയാ ണു ചെയ്യുന്നത്. പല ഉപജില്ല കളിലും ഗ്രൗണ്ട് ലഭ്യമല്ലാത്ത തിനാൽ തൊട്ടടുത്തുള്ള ഉപജില്ലുകളെയാണ് ആശ്രയിക്കുന്നത്

ഇഎംഎസ് സ്റ്റേഡിയം ഇഎംഎസ് സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട നിർമാണം 91% പൂർത്തിയായെന്നു എച്ച്.സ ലാം എംഎൽഎ പറയുന്നു. ഫുട്ബോൾ കോർട്ട്, സിന്തറ്റി ക് ട്രാക്ക്, ശുചിമുറി തുടങ്ങിയ വയുടെ നിർമാണം നടക്കുന്നു. സെപ്റ്റിക് ടാങ്ക് നിർമാണം തടസ്സപ്പെട്ടു.
കിഡ്കോ ആണ് രണ്ടാം ഘട്ടം ചെയ്തു തുടങ്ങിയത്. പക്ഷേ വേഗമുണ്ടായിരുന്നില്ല. തുടർ ന്നു കിഡ്കോയെ മാറ്റി. ഇപ്പോൾ കായിക വകുപ്പ് നേരി ട്ടാണു പണികൾ ചെയ്യുന്നത്. പുതിയ നിർമാണ ജോലികൾക്കു നാളെ സാങ്കേതികാനുമതി ലഭിക്കും. ഒരാഴ്ചയ്ക്കകം ടെൻ ഡർ ചെയ്യുമെന്നും എച്ച്.സലാം പറഞ്ഞു.
7-8 മാസത്തിനുള്ളിൽ ട്രാ ക്കിന്റെ നിർമാണം പൂർത്തിയാ കുമെന്നും ഈ വർഷത്തിലെ ജില്ലാ സ്കൂൾ കായികമേള ഈ സ്റ്റേഡിയത്തിൽ വച്ചു
നടത്താനാകുമെന്നും ജനപ്ര തിനിധികൾ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
ജില്ലാ സ്റ്റേഡിയം
ചെങ്ങന്നൂരിൽ ജില്ലാ ഡിയത്തിന്റെ നിർമാണക്ക രാർ റദ്ദാക്കി പുതിയയാൾക്കു നൽകിയതോടെ പണികൾ പുനരാരംഭിച്ചു.
സ്റ്റേഡിയത്തിനായി മണ്ണിട്ടു നിരപ്പാക്കുന്നതിനു കരാർ പ്രകാരമുള്ള നിരക്ക് പോരെന്ന തർക്കമാണു പണി നില യ്ക്കാൻ കാരണം. സ്റ്റേഡിയം നിർമാണത്തി ന്റെ നിർമാണച്ചുമതലയിൽ നിന്നു കിഡ്കോയെ നീക്കി സ്പോർട്സ് കേരള ഫൗ ണ്ടേഷനെ ചുമതലയേൽപിച്ചു. ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക് എന്നിവയു ടെ നിർമാണമാണു പുരോഗ മിക്കുന്നത്.

Top