കായലിൽ വള്ളം മുങ്ങിഒരാളെ കാണാതായി; 4 പേർ രക്ഷപ്പെട്ടു
മാരാരിക്കുളം വേമ്പനാട്ട് കായലിൽ കാറ്റിലും കോളിലുംപെട്ട് വ്യത്യസ്തസ്ഥലങ്ങളിൽ വള്ളങ്ങൾ മറിഞ്ഞ് ഒരു തൊഴിലാളി യെ കാണാ തായി. ഒരു സ് ത്രീ ഉൾപ്പെടെ
നാല് പേർ രക്ഷപ്പെട്ടു. രണ്ട് പേരെ പുരവഞ്ചിക്കാരും ഒരാളെ സ്പീഡ് ബോട്ടുമാണ് രക്ഷിച്ചത്. ഒരു തൊഴിലാളി നീന്തി രക്ഷപ്പെടു കയായിരുന്നു. വള്ളങ്ങളും എൻ ജിനും തൊഴിൽ ഉപകരണങ്ങളും നഷ്ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ട മുണ്ടായി.
തിങ്കൾ രാവിലെ 8.30 ഓടെയാ ണ് സംഭവം. മണ്ണഞ്ചേരി പഞ്ചാ യത്ത് 10-ാം വാർഡിൽ കൈതവ ളപ്പിൽ വീട്ടിൽ സജിമോനെ (കൊ ച്ചുമോൻ- 54) യാണ് കാണാതാ യത്. ആര്യാട് ചെമ്പന്തറ വെട്ടക്ക ടവ് സുശീല (68), മണ്ണഞ്ചേരി ആറാം വാർഡിൽ കരിമുറ്റത്ത് ഷിബു, മുഹമ്മ ഒമ്പതാംവാർ ഡിൽ മറ്റത്തിൽ വാസവൻ (72), മുഹമ്മ കായിപ്പുറം മാപ്പിളശേ രിൽ പ്രസന്നൻ (69) എന്നിവരാ ണ് രക്ഷപ്പെട്ടത്.

രക്ഷിച്ച പുരവഞ്ചി ജീവനക്കാർക്കൊപ്പം മാപ്പിളശേരി പ്രസന്നൻ
അടുത്ത് കക്ക വാരിയിരുന്ന പ്രദേശവാസിയായ രാജേന്ദ്രൻ കരയ്ക്കെത്തി പറഞ്ഞപ്പോഴാ ണ് സജിമോനെ കാണാതായ വി വരം നാട്ടുകാർ അറിയുന്നത്. നാ ട്ടുകാരും അഗ്നിരക്ഷാസേനയും പലതവണ തിരച്ചിൽ നടത്തി.
വൈകിട്ട് 6.30ഓടെ തിരച്ചിൽ അവസാനിപ്പിച്ചു. പി പി ചിത്തര ഞ്ജൻ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി പി രഘു നാഥ്, മത്സ്യതൊഴിലാളി ഫെഡ റേഷൻ സംസ്ഥാന കമ്മിറ്റി അം ഗം എം ഷാനവാസ് തുടങ്ങിയ വർ സ്ഥലത്തെത്തി. ചൊവ്വാഴ്ച രാവിലെ തെരച്ചിൽ തുടരും.
പുന്നമട കിഴക്ക് ഭാഗത്ത് വള്ളം മറിഞ്ഞ് മരണത്തെ മുഖാ മുഖം കണ്ട സുശീലയെ സ്പീഡ് ബോട്ടിലെത്തിയ കുപ്പപ്പുറം കാ യലിപറമ്പിൽ അമലാണ് (അപ്പു) രക്ഷിച്ചത്. ചേർത്തല പോളിടെക്നിക് കോളേജ് വിദ്യാർഥിയാണ് അമൽ.
പൊന്നാട് ദേശീയ ജലപാതയ് ക്ക് കിഴക്കാണ് ഷിബുവിന്റെ വള്ളം മുങ്ങിയത്. മുങ്ങുന്ന വള്ളം അതിലെ പോയ കെഎൽ വി 1281/84 എന്ന പുരവഞ്ചിയിൽ ചാരുകയും വള്ളം താഴ്ന്നുപോ കുകയുമായിരുന്നു. തുടർന്ന് ആ പുരവഞ്ചിയിൽ തൂങ്ങി അകത്ത് കയറിയാണ് ഷിബു രക്ഷപ്പെട്ട ത്. ഏകദേശം 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മറ്റത്തിൽ വാസവൻ റാണി കായലിന് സമീപം കക്ക വാരു മ്പോഴാണ് വള്ളം മുങ്ങിയത്. കു റേ നേരം നീന്തി ചിത്തിരപ്പള്ളി ഭാഗത്ത് കയറിയാണ് രക്ഷപ്പെട്ട ത്. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമെത്തി വീട്ടിൽ കൊ ണ്ടുവരികയായിരുന്നു.
മാപ്പിളശേരി പ്രസന്നൻ പൊ ന്നാട് കിഴക്ക് വള്ളം മുങ്ങിയാണ് അപകടത്തിൽപ്പെട്ടത്. അരമണി ക്കൂറോളം കഴുക്കോലിൽ പിടിച്ച് കിടന്ന പ്രസന്നനെ പുരവഞ്ചി ജീ വനക്കാരാണ് രക്ഷിച്ചത്. സ് പൈസ് കോസ്റ്റ് ക്രൂയിസ് ബോട്ടി ലെ തൊഴിലാളികളായ ഡാർ വിൻ പി മഹി, സനൽ, സുധീർ എന്നിവർ ചേർന്നാണ് പുത്തന ങ്ങാടിയിൽ എത്തിച്ചത്. ഇവരു ടെ മാനേജർ ജോബി ഈ സമ യം ആംബുലൻസ് വിളിച്ചുവരു ത്തി പ്രസന്നനെ മുഹമ്മ ആശു പത്രിയിൽ എത്തിച്ചു പ്രഥമശു ശ്രൂഷ നൽകി.
സുശീലയെ സ്പീഡ് ബോട്ടിൽ അമൽ രക്ഷിക്കുന്നു

