കുമരകത്ത് പുരവഞ്ചി മുങ്ങി; വിനോദസഞ്ചാരികളായ നാലംഗകുടുംബം രക്ഷപ്പെട്ടു
മുങ്ങിയ ബോട്ടിന്റെ ചില്ല് തലകൊണ്ട് ഇടിച്ചുപൊട്ടിച്ച് വഴിയൊരുക്കിയത് ഗൃഹനാഥൻ
കുമരകം ചീപ്പുങ്കൽ പെണ്ണാർ തോടിന്റെ തീരത്ത് അടുപ്പിച്ചിരു ന്ന സ്വകാര്യ പുരവഞ്ചി വെള്ളം കയറി മുങ്ങി. ബോട്ടിലുണ്ടായി രുന്ന ഉത്തർപ്രദേശ് സ്വദേശിക ളായ കുടുംബം രക്ഷപ്പെട്ടു. വി നോദസഞ്ചാരത്തിന് എത്തിയ ഇവരുടെ കൂട്ടത്തിൽ അഞ്ചു വയസ്സുള്ള കുട്ടിയും ഉണ്ടായി രുന്നു. വെള്ളിയാഴ്ച പുലർച്ചെ 2.45-നാണ് സംഭവം. തിരുവനന്തപുര ത്തെ ഒരു ട്രാവൽ ഏജൻസിവഴി ഏഴുദിവസത്തെ കേരള സന്ദർ ശനത്തിന് എത്തിയ ഗജേന്ദ്ര സിങ് (28), ഭാര്യ അഞ്ജലി (28), മകൻ അഷു (5), അഞ്ജലിയുടെ സഹോദരൻ രാഘവ് (27) എന്നി വരാണ് ബോട്ടിൽ ഉണ്ടായിരുന്ന ത്. വ്യാഴാഴ്ചയാണ് ഇവർ കുമരക ത്ത് എത്തിയത്.
കായൽ യാത്രയുടെ ക്ഷീണ ത്തിൽ ഉറങ്ങിയ സഞ്ചാരികൾ കിടപ്പുമുറിയിൽ വെള്ളം നിറ ഞ്ഞപ്പോഴാണ് അപകടവിവരം അറിഞ്ഞത്. തുടർന്ന് ബോട്ടി ന്റെ കിടപ്പുമുറിയുടെ ജനൽചി ല്ല് ഗജേന്ദ്രസിങ് തല കൊണ്ട് ഇടിച്ചുപൊട്ടിച്ചാണ് മറ്റുള്ളവർ ക്ക് പുറത്ത് ഇറങ്ങാൻ വഴി ഒരു ക്കിയത്. സഞ്ചാരികളുടെ നില വിളികേട്ട്, സമീപത്ത് താമസി ക്കുന്ന ബോട്ട് ഉടമയും വീട്ടുകാ രും നാട്ടുകാരും എത്തി. അവരെ ല്ലാം ചേർന്ന് ഇവരെ കരയ്ക്കുകയ റ്റി. ജനൽച്ചില്ല് തലകൊണ്ട് ഇടി ച്ച് പൊട്ടിക്കുന്നതിനിടെ ഗജേന്ദ്ര സിങ്ങിന്റെ തലയ്ക്കും കഴുത്തിനും കൈവിരലുകൾക്കും കാലിനും മുറിവേറ്റു.
പണവും സാധനസാമഗ്രിക ളുമടക്കം ആറുലക്ഷം രൂപയു ടെ നഷ്ടമുണ്ടായെന്ന് ഇവർ പറഞ്ഞു. ആലപ്പുഴയിൽ നി ന്ന് എത്തിയ രക്ഷാപ്രവർത്ത കർ, കപ്പിയും ക്രെയിനും ഉപ യോഗിച്ച് ബോട്ട് പകുതിയോ ളം ഉയർത്തി വസ്ത്രങ്ങളും ബാ ഗുകളും മൊബൈൽ ഫോണു കളും പണവും ബോട്ടിൽനിന്ന് കണ്ടെത്തി.
ബോട്ടിന് 25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. സഞ്ചാരികൾക്കുണ്ടായ നഷ്ട ങ്ങൾക്ക് പകരമായി 2,75,000 രൂപ ബോട്ട് ഉടമ നൽകി. മട ങ്ങിപ്പോകാനുള്ള യാത്രാടിക്ക റ്റും നൽകിയാണ് കുടുംബത്തെ ബോട്ടുടമ യാത്രയാക്കിയത്.
കുമരകം ചീപ്പുങ്കലിൽ വെള്ളിയാഴ്ച പുലർച്ചെ മുങ്ങിയ പുരവഞ്ചി ഉയർത്തുന്നു.

