നാട്ടിലെ കിണറുകൾ നാമാവശേഷമാകുന്നു
സഹജൻ മുഹമ്മ
പലയിടത്തും മാലിന്യക്കിണർ’
മുഹമ്മ രണ്ട് ദിവസം തുടർച്ചയായി പൈപ്പിൽ വെള്ളമില്ലെങ്കിൽ നമ്മൾ കിണറിൽ ചെന്ന് എത്തി നോക്കും,വെള്ളംവന്നാൽ അതിനെ മറക്കുകയും ചെയ്യും. ഇതാണ് നാട്ടിലെ കിണറുകളുടെ സ്ഥിതി.പണ്ട്കുളങ്ങളെയുംതോ ടുകളെയും ആശ്രയിച്ചിരുന്ന ജന ങ്ങൾസുരക്ഷിതമായകുടിവെള്ള ത്തിന് വേണ്ടിയാണ് അവരുടെ വീട്ടുമുറ്റത്തും പഞ്ചായത്തുകൾ പൊതു കിണറുകളും സ്ഥാപിച്ച ത്. കുടങ്ങളും കലങ്ങളുമായി വെ ള്ളമെടുക്കാൻ സ്ത്രീകൾ കിണറ്റി ൻ കരയിൽ ഒത്തുകൂടുന്നതും സു ഖദു:ഖങ്ങളും സഹൃദങ്ങൾ പങ്കുവ യ്ക്കുന്നതുമെല്ലാം ഒരുകാലഘട്ട ത്തിന്റെ ഓർമ്മകളാണ്. വൻകി ട കുടിവെള്ള പദ്ധതികൾ വന്ന തോടെ നല്ലൊരു ശതമാനംകുള ങ്ങളും മൂടി. പൊതുകിണറുകൾ ഉ പയോഗശൂന്യമായി.
ക്ലോറിനേറ്റ് ചെയ്തവെള്ളം ഉപയോഗിച്ച് തുടങ്ങിയതോടെ ജലജന്യ പകർച്ചവ്യാ ധികൾ നല്ലൊരു ശതമാനം കുറവ് വന്നി ട്ടുണ്ട് എന്നത് നല്ലകാര്യമാണ്. ശുചിത്വ കേരളം പദ്ധതിപ്രകാരം ചില വീടുകളിലെ കിണറുകൾ ശുചിയാക്കുകയും റീ ചാർജിംഗ് സൗകര്യം ഉപയോഗിച്ച് സം രക്ഷിക്കുകയും ചെയ്തുവരുന്നു. നാട്ടിലെ ചിലപൊതുകിണറുകൾ സർക്കാർ സംര ക്ഷിക്കുന്നുണ്ട്. ഇതെല്ലാം ആളുകൾ ഉപ യോഗിക്കുന്നുമുണ്ട്. എങ്കിലും നാട്ടിൻപുറ ങ്ങളിലെ നല്ലൊരുശതമാനം കിണറുക ളും നാശത്തിലാണ്. നിറയെ തെളിനീരു ള്ള കിണറുകൾ പോലും മാലിന്യത്തൊ ട്ടിയാണ്. മാലിന്യം നിക്ഷേപിച്ച് കിണ റുകളെ നശിപ്പിക്കുകയും അതുവഴി ഭൂഗർ ഭ ജലം മലിനമാക്കുകയുമാണ് ചെയ്യുന്ന ത്. മലിനമായ പൊതുകിണറുകളെ സ ർക്കാർ ശുചീകരിച്ച് സംരക്ഷിക്കണമെ ന്നതാണ്പരിസ്ഥിതിപ്രവർത്തകരുടെ
ആവശ്യം.

