പോളപ്പായൽ നീക്കം ചെയ്യാൻ ഋഷികേശിന്റെ ചെറുയന്ത്രം
മുഹമ്മ കായലുകളിലെയും തോടുകളിലെയും പോളപ്പായൽ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിച്ച് നീക്കം ചെയ്യുന്നതിനായി മുഹമ്മ സ്വദേശിയും യുവ ശാസ്ത്രജ്ഞനുമായ സി.എസ്.ഋഷികേശ് നിർമിച്ച ചെറുയന്ത്ര സംവിധാനത്തി ന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാ ദ് നിർവഹിച്ചു. തൊഴിലുറപ്പ് സ്ത്രീകൾക്ക് ഉൾപ്പെടെ കര യിൽ നിന്ന് പായൽ വാരാൻ കഴി യുന്ന രീതിയിലുള്ള സംവിധാന മാണിത്.
വളരെ ചെലവ് കുറഞ്ഞ രീതി യിൽ മത്സ്യത്തൊഴിലാളികൾക്കും ജലയാനങ്ങൾക്കും ഭീഷണിയായ പോളപ്പായലിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇതിലൂടെ കഴി യുമെന്ന് ഋഷികേശ് പറഞ്ഞു. കനാൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി രൂപമാറ്റം വരു ത്തി കസേര, ടീപ്പോയ് എന്നിവ സ്ഥാപിച്ച് കോഫി ഷോപ്പ് ആയി പ്രയോജനപ്പെടുത്താമെന്നും ഋഷികേശ് പറയുന്നു. മുഹമ്മ ബോട്ടുജെട്ടിയിൽ നടന്ന ചട ങ്ങിൽ കക്കാ തൊഴിലാളി യൂണി യൻ (സിഐടിയു) ജില്ലാ ട്രഷറർ കെ.എസ്.ദാമോദരൻ, കെ.എൻ. വിപിനേന്ദ്രൻ, കെ.എസ്.രാജേ ഷ്, ടി.ഡി.മന്മഥൻ, സി.കെ.വെങ്കി ട്ടരാമൻ എന്നിവർ പ്രസംഗിച്ചു.

