വടക്കനാര്യാടുണ്ട്,ഈന്തപ്പഴത്തിന്റെ മധുരവും പ്രാർത്ഥനയുടെ പുണ്യവും
സഹജൻ മുഹമ്മ
മുഹമ്മ അറബിനാട്ടിലെ ഈന്തപ്പ നയുടെ ഹരിതാഭയും ഫല സമൃദ്ധി യും, വടക്കനാര്യാട്ടെ പൗരാണികത തുടിച്ചുനിൽക്കുന്ന മുസ്ലിം ജമാഅത്ത് പള്ളി മുറ്റത്തും മനോഹര കാഴ്ചയാകുന്നു. ആറുവർഷം മുമ്പ് അന്നത്തെ പള്ളിക്കമ്മിറ്റി രാജസ്ഥാനിൽ നിന്നു ള്ളവരെ വരുത്തി നട്ടുപിടിപ്പിച്ച എട്ട് ഈന്തപ്പനകളിൽ ഒരെണ്ണമാണ് കാ യും കാഴ്ചയുമായി പള്ളിയങ്കണത്തി ൽ കുടവിരിച്ചു നിൽക്കുന്നത്. നല്ല ക ടവണ്ണമുള്ള, അത്യാവശ്യം വളർച്ചയു ള്ള തൈകളായിരുന്നു അന്ന് നട്ടത്. ഉണങ്ങിയ ചാണകപ്പൊടിയും ചകി രിച്ചോറും മറ്റ് ജൈവ വസ്തുക്കളും വള മായി ഉപയോഗിക്കുകയും ഇടക്കിടെ നനച്ചുംകൊടുക്കുകയുംചെയ്തതോടെ
കായ്ച്ചുതുടങ്ങി.
തെങ്ങിലെന്നപോലെ ആദ്യം പൂ വിവരികയും പിന്നീട് പാക്ക് പോലെ കുലകളായി ഈന്തപ്പഴം കായ്ച്ചിറ ങ്ങുകയുമായിരുന്നു.ആദ്യം പച്ചനിറം, പിന്നെ ഓറഞ്ച്, ഒടുവിൽ കറുപ്പ്. കാനിറം കറുപ്പായാൽ ഈന്തപ്പഴം വി ളഞ്ഞുപാകമായിഎന്നർത്ഥം.ഇതോ ടെ, കമ്മിറ്റികാരും നിസ്കാരത്തിനെ ത്തുവരും പള്ളിമുറ്റത്തെ ഈന്തപ്പഴ ത്തിന്റെ രുചി അനുഭവിച്ച് അറിയാ ൻ തുടങ്ങി. സമൃദ്ധമായി കായ്ച്ചുനി ൽക്കുന്ന ഈന്തപ്പനയുടെ ചിത്രം പ കർത്താനും സെൽഫി എടുക്കാനുമാ യി നിരവധി ആളുകളാണ് അകലെ നിന്ന് പോലും ദിവസേന പള്ളി മുറ്റ ത്തേക്ക്എത്തിക്കൊണ്ടിരിക്കുന്നത്.
വടക്കനാര്യാട് മുസ്ലിം ജമാഅത്ത് പള്ളിമുറ്റത്ത് കായ്ച്ചുനിൽക്കുന്ന ഈന്തപ്പന
കീടങ്ങൾ അടുക്കില്ല
കായ്ക്ക് നല്ല മധുരമുണ്ടെങ്കിലും മാംസത്തിന് കട്ടി കുറവാണ്. ഇതേക്കുറിച്ച് കൃഷി ഭവനിൽ അന്വേഷിച്ചപ്പോൾ വളത്തി
ന്റെ കുറവാണെന്നും, പ്രത്യേക തരം വളങ്ങൾ ഉപയോഗിക്ക ണമെന്നും അറിഞ്ഞു. ഇത് അ നുസരിച്ച് ഈന്തപ്പനകളെ പ രിചരിക്കാനുള്ള തയ്യാറെടുപ്പി ലാണ് മസ്ജിദ് പ്രസിഡന്റ് അ ബ്ദുൽ മജീദും സെക്രട്ടറി മുജീ ബ് റഹ്മാനും. തെങ്ങ് പോലെ നല്ലകരുത്തുള്ള തടിയാണിതി ന്. നിറയെ മനോഹരമായ ഓ ലകളുമുണ്ട്. ഓലകൾ നിറയെ നീണ്ടമുള്ളുകൾ പ്രത്യേകതയാ ണ്. മുള്ളുകളുടെ കരുത്ത് കൊ ണ്ടാകാം കൊമ്പൻ ചെല്ലി പോ ലുള്ള കീടങ്ങൾ അടുക്കാറില്ല. മു ള്ളുകളുടെ ക്രൂരത കാരണം ഓലവെട്ടാൻ ആളെ കിട്ടുക പ്രയാസമാണ്. കിട്ടിയാൽ ത
ന്നെ, ഓലവെട്ടിയ ശേഷം ഇ റങ്ങിവരുമ്പോൾ അയാളുടെ ശരീരത്തിന്റെ പല ഭാഗത്തുനി ന്നും ചോര പൊടിയുന്നുണ്ടാ വും. എന്നിരുന്നാലും ഈന്തപ്പ നയിൽ കയറിയതിന്റെ ഒരു സ ന്തോഷം ആ മുഖത്തുണ്ടാകും.

