VP Purushothaman

ഇങ്ങനെയും ഒരാൾ ഈ കൊച്ചുഗ്രാമത്തിൽ :-വിശ്വ സാഹിത്യത്തിലെ ക്ലാസിക്കുകളിൽ ഒന്നായ ” റിപ്പബ്ലിക്ക് ” എന്ന പ്ലേറ്റോയുടെ (ശരിയായ മലയാള ഉച്ചാരണം പ്ലാറ്റോ എന്നാണ് ) ആശയങ്ങളും ദർശനങ്ങളും ഭാവനകളും ആഹ്ലാദകരമായി സമ്മേളിക്കുന്ന വിശിഷ്ട ഗ്രന്ഥം മലയാള ഭാഷയിലേയ്ക്ക് തർജ്ജിമ ചെയ്തിരിക്കുന്നത് മറ്റാരുമല്ല കാവുങ്കൽ ഗ്രാമത്തിലെ ചെറുകണ്ണാട്ടുവെളി – വീട്ടിൽ റിട്ട: സബ്ബ് ട്രഷറി ഓഫീസർ കൂടിയായ വി.പി.പുരുഷോത്തമൻ സാർ ആണ്.

കലവൂർ സ്കൂളിൽ നിന്നും പ്രഥമ അദ്ധ്യാപികയായി വിരമിച്ച ഷീല ടീച്ചറാണ് ഭാര്യ ‘”കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സാനുമാഷാണ് ,ബഹു: ജസ്റ്റിസ് വി.ആർ .കൃഷ്ണയ്യർ സാറിന്റെ ഒരു സന്ദേശം കൂടി റിപ്പബ്ലിക്ക് എന്ന ഈപുസ്തകത്തിൽ ഉണ്ട് കൂടാതെ ഗ്രീക്ക് ഇതിഹാസ കർത്താവായ റോമറെ പ്രകീർത്തിച്ച് വേദികളിൽ പ്രഭാഷണം നടത്തുന്ന ഇയോണുമായുള്ള സോക്രട്ടീസിന്റെ സംവാദമായ “ഇയോൺ ” എന്ന പുസ്തകം, വിദ്യാഭ്യാസ സംബ്രദായം പഠിതാവിന് എങ്ങനെ ഉപകരിക്കുന്നതാകണം എന്ന് ഉദാഹരണ സഹിതം സോക്രട്ടീസ് വിശദീകരിക്കുന്ന “മേനോ “എന്ന പുസ്തകം, വിരുന്നു സൽക്കാര വേളയിൽ വിവിധ പണ്ഡിതരുമായ വിവിധ വിഷയങ്ങളെ പ്രധാനമായും “പ്രേമം” ത്തെ കുറിച്ചുള്ള സംവാദമായ “സിമ്പോസിയം “എന്ന പുസ്തകം, സോക്രട്ടീസിന്റെ ജയിലിലെ അന്ത്യനാളുകളിലെ പ്രസംഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള “അപ്പോളജി “എന്ന പുസ്തകം, സോക്രട്ടീസിന്റെ അവസാന ദിവസം – അവസാന മണിക്കൂറുകളിൽ വിഷം കഴിക്കുന്നതുൾപ്പടെയുള്ള വിശദീകരണം ഉൾകൊളളിച്ചിരിക്കുന്ന “ഫിദോ “എന്ന പുസ്തകം രണ്ടായിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് ഉപകരണങ്ങളുടെ സഹായമില്ലാതെ യുക്തിചിന്തകളിലൂടെ മാത്രം അനുമാനിച്ചെടുത്ത ഭൗമ ശാസ്ത്ര വിശദീകരണമാണമായ “തിമീസ് “എന്ന പുസ്തകം ഇവയുടെയെല്ലാം മലയാള പരിഭാഷ പ്രസിദ്ധീകരണത്തിനായി തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു. ഇനിയും കൂടുതൽ സംഭാവനകൾ ഈ രംഗത്ത് ഉണ്ടാകട്ടെയെന്ന് ആശംസകൾ നേരുന്നു.

 

Top