Pathiramanal Island

ആലപ്പുഴ ജില്ലയിൽ മുഹമ്മ പഞ്ചായത്തിൽ ഉൾപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് പാതിരാമണൽ. കണ്ടൽകാടുകളും മറ്റു ജലസസ്യങ്ങളും കുറ്റിച്ചെടികളും ചേർന്ന് പക്ഷികളുടെ ആവാസകേന്ദ്രമായ ഈ ഭൂമിക്ക് 50 ഏക്കറോളം വിസ്തൃതിയുണ്ട്. അനന്തപത്മനാഭൻ തോപ്പ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപ് നേരത്തെ സ്വകാര്യഭൂമി ആയിരുന്നു. പാതിരാ കൊക്കുകളുടെ പ്രജനന കേന്ദ്രമാണ് ഇവിടം. മുഹമ്മ ജെട്ടിയിൽ നിന്ന് 15 മിനിറ്റ് ബോട്ടിൽ സഞ്ചരിച്ചാൽ പാതിരാമണലിൽ എത്താം. കിഴക്ക് കുമരകത്തെ ബേക്കർ ബംഗ്ലാവ് ജെട്ടിയിൽ നിന്നും ഇവിടേക്ക് എത്താം. ദേശാടന പക്ഷികൾ ഉൾപ്പെടെ 150 ഓളം പക്ഷി ഇനങ്ങൾ ഈ ദ്വീപിലും പരിസരത്തുമായി ഉള്ളതായി പക്ഷി നിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. വാലൻ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീർക്കാക്ക, ചേര കൊക്ക്, നീർക്കാക്ക, താമരക്കോഴി, പാത്തി കൊക്കൻ, മീൻകൊത്തി, ചൂളൻ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികൾ പക്ഷി നിരീക്ഷകരുടെ സ്വർഗ്ഗമായി ഇതിനെ മാറ്റിയിട്ടുണ്ട്.



എങ്ങനെ എത്താം
വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ. മുഹമ്മ – കുമരകം ജലപാതയിലാണ് ഈ ദ്വീപ്.

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : ആലപ്പുഴ, 16കി.മീ.
അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 85 കി.മീ.
കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയ്ക്കുള്ള ഈ സ്ഥലത്തേയ്ക്ക് മുഹമ്മയിലെ കായപ്പുറത്ത് നിന്നും ബോട്ട് ലഭിക്കും.
മോട്ടോർ ബോട്ടിൽ അര മണിക്കൂറും
സ്പീഡ് ബോട്ടിൽ 10 മിനിറ്റുമാണ് ദൈർഘ്യം.

മുഹമ്മയിൽ നിന്നും 2 മാർഗം ആണ് അവിടെ എത്തിച്ചേരാൻ സാധിക്കുന്നത്.
ഒരു മാർഗം പ്രൈവറ്റ് ബോട്ട് സർവീസും പിന്നെ ഗവണ്മെന്റ് ബോട്ട് സർവീസും ആണ്.

പ്രൈവറ്റ് ബോട്ട് സർവീസ്

മുഹമ്മ യിൽ നിന്നും 4 KM ദൂരമാണ് കായിപ്പുറം ജെട്ടിയിലേക്ക് അവിടെ ആണ് പ്രൈവറ്റ് ബോട്ട് സർവീസ്. ചുവടെ കൊടുക്കുന്ന നമ്പർ പ്രൈവറ്റ് ബോട്ട് സർവീസ് നടത്തുന്ന ഫ്രണ്ടിന്റെ ആണ്. ഷൈജു: 9846283221. ബോട്ടിൽ 6 പേർക്ക് up and down 700രൂപ. 

ഗവണ്മെന്റ് ബോട്ട് സർവീസ്
മുഹമ്മ ജെട്ടിയിൽ നിന്നുമാണ്. 35 പേരോ അതിൽ കുറവോ പേരടങ്ങുന്ന സംഘത്തിന് യാത്ര ചെയ്യാൻ 1000രൂപയാണ് മാത്രം ആണ് ഈടാക്കുന്നത്. ഇങ്ങനെ പോകാൻ താൽപ്പര്യം ഉണ്ടെങ്കിൽ തലേദിവസം വിളിച്ചു ബുക്ക്‌ ചെയ്യേണ്ടതാണ്. 
ബോട്ടിങ് സ്റ്റേഷൻ മാസ്റ്റർ ടെ നമ്പർ ആണ് താഴെ കൊടുക്കുന്നത്. ഇതിൽ വിളിച്ച് ബുക്ക്‌ ചെയ്യാം.. 
9400050331..
ബുക്ക്‌ ചെയ്യാതെ പാതിരാമണലിലേക്ക് ബോട്ട് സർവീസ് ഉണ്ടാകുന്നത് sunday ദിവസങ്ങളിലും ഗവണ്മെന്റ് അവധി ദിവസങ്ങളിലും ആണ്. ഇതിൽ സമയപരിധി ഉണ്ടായിരിക്കും.

മുഹമ്മയിലേക്ക് എത്തിച്ചേരാൻ വൈറ്റില യിൽ നിന്നും ചേർത്തല വഴി ആണ് വരേണ്ടത് 44 KM ആണ് ദൂരം.
അല്ലെങ്കിൽ വൈറ്റില യിൽ നിന്നും വൈക്കം വഴി കുമാരകത്തേക്ക് വരണം അത് 45 KM ആണ്. എന്നിട്ടു ബോട്ട് മാർഗം മുഹമ്മയിലേക്ക് വരണം. ബോട്ടിൽ 45 മിനിറ്റ് യാത്ര ഉണ്ട് ..

മുഹമ്മ – കുമരകത്തേക്കു സാധാ ബോട്ട് സർവീസ് ഉണ്ട്. അതിൽ ഒരാൾക്ക് 10 രൂപ വരുന്നുള്ളു. (Bike ന് 25 രൂപയും). 45 മിനിറ്റ് യാത്ര ഉണ്ട്. അത് കൂടാതെ മണിയാപറമ്പ്, ചീപ്പുങ്കൽ, കണ്ണങ്കര എന്നിവിടങ്ങളിലേക്കും ബോട്ട് സർവീസ് മുഹമ്മയിൽ നിന്നും ഉണ്ട്


ഐതിഹ്യം
ഒരു ചെറുപ്പക്കാരനായ ബ്രാഹ്മണൻ സന്ധ്യാനമസ്കാരത്തിനായി കായലിൽ ചാടിയപ്പോൾ കായൽ വഴിമാറിക്കൊടുത്ത് ഈ ദ്വീപ് ഉണ്ടായതാണെന്നാണ് ഐതിഹ്യം.


പക്ഷി നിരീക്ഷകർക്ക് ഒരു പറുദീസയാണ് പാതിരാമണൽ. 19.6 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ 91 നാട്ടുപക്ഷി ഇനങ്ങളേയും 50ൽ പരം ദേശാടനപക്ഷികളേയും കണ്ടെത്തിയിട്ടുണ്ട്. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് ഈ ദ്വീപ്.


 

Top