Ananthashayaneswara Temple

കൃഷ്ണനാട്ടത്തിന്റെ മഹത്വം ദേവകീവസുദേവന്മാരുടെ അഷ്ടപുത്രനായി അഷ്ടമിതിഥിയില്‍ ജനിച്ച ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളെ വില്യമംഗലത്തു സ്വാമിയാരുടെ അനുഗ്രഹത്താല്‍ ശ്രീകൃഷ്ണഭഗവാന്റെ ദര്‍ശന സ്പര്‍ശനാദിപുണ്യം കിട്ടിയ മഹാരാജാവും ഭക്തോത്തമനുമായ കോഴിക്കോട് സാമൂതിരി മനവവേദന്‍ തമ്പുരാന് ശ്രീ ഉണ്ണിക്കണ്ണന്‍ സമ്മാനിച്ച മയില്‍പ്പീലിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച മയില്‍പ്പീലിക്കിരീടവും ആയതുപൂജിച്ച് അരങ്ങത്തുകളിക്കുന്നതിന് കൃഷ്ണഗീതി ചമച്ച് എട്ടുദിവസങ്ങളിലായി വിളക്കുവെച്ച് കേളി തുടങ്ങിയിട്ടുള്ള എട്ടു ചടങ്ങുകളോടുകൂടി ശംഖ്, മദ്ദളം തുടങ്ങി എട്ടു ഉപകരണത്തോടുകൂടി സുദര്‍ശനചക്രം തുടങ്ങി എട്ടു ആയുധങ്ങളും എട്ടാം വയസ്സില്‍ തുടങ്ങിയ എട്ടുകുട്ടികളെ ഉള്‍പ്പെടുത്തി കളിവിളക്കില്‍ രണ്ടുവശങ്ങളിലുമായി എട്ടുതിരിയിട്ട് എട്ടുനാഴി എണ്ണ ഒഴിച്ച് ദീപം തെളിച്ച് നടത്തപ്പെടുന്ന വിശിഷ്യാ തനിയ്ക്ക് ഏറ്റം പ്രിയങ്കരമായ കേളികളില്‍ പ്രധാനമായ ഈ ആട്ടക്കളിയില്‍ ശ്രീ ഗുരുവായൂരപ്പന്‍ ആടിത്തിമിര്‍ക്കുന്ന ഈ മംഗളമുഹൂര്‍ത്തത്തിലെ ആദ്യരംഗമായ അവതാരഭാഗം ദൃശ്യ-ശ്രവണ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് വഴിപാടായി വിശേഷിച്ച് സന്താനഭാഗ്യം സിദ്ധിക്കാത്ത ദമ്പതിമാര്‍ എട്ടുദിവസത്തെ വ്രതമെടുത്ത് മനസ്സും ശരിരവും ഒരുപോലെ ശുദ്ധിവരുത്തി പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുത്താല്‍ വരദായകനായ ശ്രീ അനന്തശായീ എല്ലാം മറന്ന് നമ്മെ അനുഗ്രഹിക്കും എന്നതില്‍ തര്‍ക്കമില്ല. കുട്ടികള്‍ ഉള്ളവര്‍ക്ക് കുഞ്ഞുങ്ങളുടെ ആയുസ്സിനും യശഃസിനും വേണ്ടിയും പുത്രപൗത്രാദികളോടുകൂടി ജരാനരാദിയും ആപത്മൃത്യുക്കളുമുണ്ടാകാതെ ദീര്‍ഘായുസ്സുമായി സമ്പല്‍സമൃദ്ധിയോടുകൂടി വാഴുവാന്‍ ആബാലവൃദ്ധാനി ജനങ്ങള്‍ക്കും പങ്കെടുത്ത് കണ്‍കുളിര്‍ക്കെ കണ്ട് മനസ്സുനിറയെ ആനന്ദിച്ച് അനുഗ്രാശിസ്സുകള്‍ നേടാന്‍ ആ നാട്ടിലെ എല്ലാ ഭക്തജനങ്ങളെയും അഭ്യുദയകാംക്ഷികളെയും ഭഗവത്‌നാമത്തില്‍ സാദരം ക്ഷേത്രാങ്കണത്തിലേയ്ക്ക് ക്ഷണിച്ചുകൊള്ളുന്നു. ക്ഷേത്രം തന്ത്രി ക്ഷേത്രം മേല്‍ശാന്തി ശ്രീ പെരുമ്പളം സി.എസ്. നാരായണന്‍ തന്ത്രി ശ്രീ. സതീശന്‍, കിഴക്കേ അറയ്ക്കല്‍



ഫോണ്‍ : 0478-2583622, 808921425

Top