സമരസ്മരണ ഉണര്‍ത്തി മുഹമ്മയിലെ ഷണ്‍മുഖ മാളിക

പുന്ന പ്രവയലാര്‍ – മാരാരികുളം സ്മരണകള്‍ക്കുമുമ്പില്‍ ഒരു മൂകസാക്ഷി മുഹമ്മയിലുമുണ്ട്. ഷണ്‍മുഖമാളിക. ഏഴു പതിറ്റാണ്ട് പിന്നിടുന്ന സ്മരണയ്ക്കു സാക്ഷിയായി മുഹമ്മ കവലയില്‍ ഈ കെട്ടിടം തലയുയര്‍ത്തിനില്‍ക്കുന്നു.
1946 ലെ രാജഭരണകാലത്ത് മുഹമ്മയില്‍ പോലീസ് സ്റ്റേഷനില്ലായിരുന്നു. വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ എത്തിയ സര്‍.സി.പി.യുടെ പട്ടാളവും പോലീസും താമസിച്ചത് ഈ ഷണ്‍മുഖം മാളികയിലായിരുന്നു.
സമരത്തില്‍ പങ്കാളികളായ കയര്‍ത്തൊഴിലാളികളുടെ സിരാകേന്ദ്രമായിരുന്നു അന്ന് മുഹമ്മ. വില്യം ഗുഡേക്കറുടെ ഉള്‍പ്പെടെ ഏറെ കയര്‍ ഫാക്ടറികള്‍ അന്നിവിടെ പ്രവര്‍ത്തിച്ചിരുന്നു. മലയാള സിനിമയിലെ പ്രസിദ്ധ നടന്‍ സത്യന്‍ എന്ന സത്യനേശന്‍ നാടാര്‍ വിപ്ലവം അടിച്ചമര്‍ത്താന്‍ സബ് ഇന്‍സ്‌പെകടറായി ഇവിടെ എത്തിയത് സമര പങ്കാളിയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ.കരുണാകരന്‍ ഇന്നും ഓര്‍ക്കുന്നു.
കയര്‍ ഫാക്ടറി ഉടമയായിരുന്ന മേലാപ്പള്ളി വേലായുധന്‍ പുതുതായി വച്ചതായിരുന്നു ഈ മാളിക മകന്‍ ഷണ്മുഖന്റെ പേരാണ് ഇതിന് നല്കിയ അതില്‍ ആദ്യം വാടകയ്‌ക്കെത്തിയത് പോലീസായിരുന്നു. വിപ്ലവം അടിച്ചമര്‍ത്തി തിരിച്ചുപോയ പോലീസ് വാടക കൊടുത്തില്ലെന്ന് ഷണ്‍മുഖന്റെ ഭാര്യ ജയശ്രീ ഓര്‍ക്കുന്നുണ്ട്.

മാ രാരികുളം വെടിവെപ്പിനെതിരെ വന്‍ പ്രതഷേധ ജാഥ കടന്നു പോയപ്പോള്‍ മാളികയ്ക്കുനേരെ കല്ലേറുണ്ടായി. അതിന്റെ പാടുകള്‍ ഇപ്പോഴും മായാതെയുണ്ട്. പ്രാദേശിക നേതാക്കളായ സി.കെ.കരുണാകരപ്പണിക്കര്‍ സി.കെ. കരുണാകരന്‍ സി.കെ. വാസു, കെ.വി.തങ്കപ്പന്‍ എന്നിവരുടെ ഇടപെടലാണ് അന്ന് മാളിക തകര്‍ക്കുന്ന ശ്രമത്തില്‍ നിന്ന് അണികളെ പിന്തിരിപ്പിച്ചത്.

.

Top